റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 231 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് കേസുകളുടെ എണ്ണം 3,55,489 ആയി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5877 ആണ്. 445 പേർ ഇന്ന് കോവിഡ് മുക്തരായതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,43,816 ആയി ഉയർന്നു.

രാജ്യത്ത് നിലവിൽ 5877 കോവിഡ് ബാധിതർ മാത്രമാണുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റീനിൽ കഴിയുകയാണ്. ഇതിൽ 785 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.6 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.