കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യുന്നതിനിടെ പുറത്തു പ്രതിഷേധക്കടലായിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരുവുകളിൽ അങ്ങോളമിങ്ങോളം വൻപ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സമരം നടത്തി. പാലക്കാട്ടു നടന്ന സമരത്തിൽ വി ടി ബൽറാം എംഎൽഎ അടക്കമുള്ളവർക്ക് പരിക്കേറ്റു.

ഇക്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സരിനെയും പൊലീസ് വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സരിന് പരിക്കുകൾ കാര്യമായുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഡോ. സൗമ്യ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിൽ പറയുന്നു.

പരിക്കുകൾ കാര്യമായുണ്ട്. പക്ഷെ അത് ശരീരത്തിന് മാത്രമാണെന്ന് എനിക്കറിയാം! മനസ്സ് പതിന്മടങ്ങ് ശക്തി ആർജ്ജിച്ചിട്ടുണ്ടാകുമെന്നും! അഭിമാനമേയുള്ളു! അത് രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടല്ല! പകരം എന്റെ ഭർത്താവ് ഒരു മനുഷ്യനാണ് എന്നതുകൊണ്ട്! ചാനലുകളിലെ വീഡിയോ കണ്ടിരുന്നു. പൊലീസ് ചുറ്റും നിന്നു അടിക്കുമ്പോൾ ഒരു പ്രകോപനവും കൂടാതെ നിന്നു കൊള്ളുന്നത് കണ്ടു.അതെ സമയം കൂടെയുള്ളവനെ വളഞ്ഞിട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലുന്നത് നോക്കി നിന്നില്ല! അത് മാത്രം മതി, 'അഭിമാനമാണെനിക്ക്' എന്നുറക്കെ പറയാൻ! -ഡോ.സൗമ്യ കുറിച്ചു.

ഡോ.സൗമ്യ സരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:

'കുറച്ചു നേരമായി ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരിക്കുകയാണ്! സരിനെയും എന്നെയും അറിയുന്നവർ വിളിച്ചുകൊണ്ടേയിരിക്കുന്നു. 'സരിൻ എവിടെയാണ്?' എന്ന് ചോദിക്കുന്നു! 'പരിക്ക് സാരമാണോ?' എന്നാവലാതിപ്പെടുന്നു! വളരെ കുറച്ചു പേർ 'ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ! കേരളത്തിന്റെ DAG ( Deputy Accountant General) ആയിരുന്നപ്പോൾ ഈ പൊലീസിനെ കൊണ്ടു സല്യൂട് അടിപ്പിച്ചിരുന്ന ആളായിരുന്നില്ലേ! ഇപ്പൊ അവരുടെ തല്ല് കൊണ്ടു നടക്കുന്നു! കഷ്ടം!' എന്നും പറഞ്ഞു!

ഇപ്പറഞ്ഞതും സരിനോടുള്ള സ്‌നേഹം കൊണ്ടാണ്, അറിയാം! സുഹൃത്തുക്കളെ, ഞാൻ ഇപ്പോഴും എന്റെ ജോലി ചെയ്ത് ആശുപത്രിയിലാണ്. സരിൻ വേറൊരു ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നു അറിഞ്ഞു. സംസാരിക്കാൻ കഴിഞ്ഞില്ല. പരിക്കുകൾ കാര്യമായുണ്ട്. പക്ഷെ അത് ശരീരത്തിന് മാത്രമാണെന്ന് എനിക്കറിയാം! മനസ്സ് പതിന്മടങ്ങ് ശക്തി ആർജ്ജിച്ചിട്ടുണ്ടാകുമെന്നും!

അഭിമാനമേയുള്ളു! അത് രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടല്ല! പകരം എന്റെ ഭർത്താവ് ഒരു മനുഷ്യനാണ് എന്നതുകൊണ്ട്! ചാനലുകളിലെ വീഡിയോ കണ്ടിരുന്നു. പൊലീസ് ചുറ്റും നിന്നു അടിക്കുമ്പോൾ ഒരു പ്രകോപനവും കൂടാതെ നിന്നു കൊള്ളുന്നത് കണ്ടു.അതെ സമയം കൂടെയുള്ളവനെ വളഞ്ഞിട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലുന്നത് നോക്കി നിന്നില്ല! അത് മാത്രം മതി, 'അഭിമാനമാണെനിക്ക്' എന്നുറക്കെ പറയാൻ!

സ്വന്തം കാര്യവും പണവും പദവിയും അന്തസ്സും മാത്രം നോക്കി രാഷ്ട്രീയത്തെ കുറ്റം പറഞ്ഞു സ്വന്തം പുറംതോടിലേക്ക് വലിയുന്നവർക്ക് സരിനെ മനസ്സിലായെന്നു വരില്ല. പക്ഷെ സ്വന്തം താല്പര്യങ്ങൾ എന്നും രണ്ടാമതായി കണ്ട സരിനെ എനിക്ക് മനസ്സിലാവും!
' മാറ്റം തുടങ്ങേണ്ടത് അവനവനിൽ നിന്നാണ്' എന്ന സരിന്റെ സിദ്ധാന്തവും!
അഭിമാനം! '

ഡോ. സൗമ്യ സരിൻ

https://www.facebook.com/dr.soumya.s/posts/10221068009444214