തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ഉടൻ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനെകുറിച്ച് പഠനം നടത്തിയ സാങ്കേതിക സമിതി സ്‌കൂൾ തുറക്കുന്നതിൽ പ്രശ്‌നമൊന്നുമില്ലെന്ന് റിപ്പോർട്ട് നൽകിയതായും മന്ത്രി അറിയിച്ചു. നാളെ വരുന്ന സുപ്രീം കോടതിയുടെ വിധിക്കു ശേഷം സ്‌കൂളുകൾ തുറക്കുന്ന തീയതി അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.

തീയ്യതി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ കുട്ടികളിൽ പ്രതിരോധ ശേഷി കൂടിയതിനാൽ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് വാക്‌സീൻ വേണ്ടായെന്ന സാങ്കേതിക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ സ്‌കൂളുകൾ തുറക്കാൻ ആലോചിക്കുന്നതെന്ന് ശിവൻകുട്ടി പറഞ്ഞു. അതേസമയം കേരളത്തിൽ സ്‌കൂളുകൾ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.