തിരുവനന്തപുരം: മിക്സ്ചർ തൊണ്ടയിൽ കുരുങ്ങി ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർത്ഥിനി നിവേദിതയാണ് മരിച്ചത്.

ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത. ഇന്നലെയാണ് സംഭവമുണ്ടായത്. കുട്ടി മിക്‌സ്ചർ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു.