വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിലൂടെ ഇതിനകം പേരെടുത്തതാണ് 'അറിയിപ്പ്'. മഹേഷ് നാരായണന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന് അന്തർദ്ദേശീയ പ്രശംസ ലഭിച്ചിരുന്നു.

'അറിയിപ്പ്' ലൊക്കാർണോ ചലച്ചിത്രോത്സവത്തിലായിരുന്നു വേൾഡ് പ്രീമിയർ. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.

'അറിയിപ്പി'ന്റെ റിലീസും പ്രഖ്യാപിച്ചിച്ചാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ഡയറക്ട് ഒടിടി റിലീസായി എത്തുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ 16 മുതലാണ് സ്ട്രീം ചെയ്യുക.

 

സനു വർഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രാഹുൽ രാധാകൃഷ്ണനും മഹേഷ് നാരായണനുമാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്.'മാലിക്കി'ന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമാണിത്.