തിരുവനന്തപുരം:മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് എം എം മണി എംഎൽഎ. മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം 'രാജമാണിക്യ'ത്തിലെ ഫേമസായ ഡയലോഗ് കുറിച്ചു കൊണ്ടാണ് എംഎം മണി ആശംസ അറിയിച്ചിരിക്കുന്നത്. നടന്റെ എഴുപത്തിയൊന്നാം പിറന്നാളാണ് ഇന്ന്.

'തള്ളേ യെവൻ പുലിയാണ് കേട്ടാ! വെറും പുലിയല്ല... ഒരു സിംഹം... മലയാളത്തിന്റെ മഹാനടന് ഇന്ന് 71ന്റെ ചെറുപ്പം', എന്നാണ് എംഎം മണി ഫേസ്‌ബുക്കിൽ കുറിച്ചത്.

 

മുഖ്യമന്ത്രി പിണറായി വിജയനും നടന് ഇൻസ്റ്റാഗ്രാമിൽ ആശംസകൾ ആറിയിച്ചിട്ടുണ്ട്. നടനോടുള്ള സ്‌നേഹമറിയിച്ച് നിരവധിപേരാണ് സാമൂഹ മാധ്യമങ്ങളിൽ പിറന്നാൾ ആശംസിക്കുന്നത്.ഇന്നലെ അർധരാത്രിയോടെ മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന് മുൻപിൽ എത്തി ആരാധകർ ആശംസകൾ അറിയിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

 
 
 
View this post on Instagram

A post shared by Pinarayi Vijayan (@pinarayivijayan)

 

അതേസമയം, മോഹൻലാൽ ആശംസയറിയിക്കുന്ന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 'കൂടെ പിറന്നിട്ടില്ല എന്നേയുള്ളു ഇച്ചാക്ക എനിക്ക് വലിയേട്ടനാണ്. എനിക്ക് ജേഷ്ഠനേപോലെയല്ല, ജേഷ്ഠൻ തന്നെയാണ് അദ്ദേഹം,' മോഹൻലാൽ വീഡിയോയിൽ പറഞ്ഞു.