ദുൽഖർ സൽമാന്റെ അംഗരക്ഷകനായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന സുന്ദരനായ മസിൽമാനെ സോഷ്യൽ മീഡിയ തിരയാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ദുൽഖറിനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് നിരവധി പേരുടെ ഹൃദയത്തിൽ ഇടം നേടിയ ഈ ആറടിക്കാരനായ യുവാവിന് നിരവധി ആരാധകരുമുണ്ട്. ദുൽഖറിന്റെ വീഡിയോകളിൽ ഈ യുവാവിനെ കാണാനായി വരുന്നവർ തന്നെ നിരവധിയാണ്.

ദുൽഖറിന്റെ പല വൈറൽ വിഡിയോകൾക്കു താഴെ, ഈ ബോഡിഗാർഡിനെക്കുറിച്ചുള്ള ആരാധകരുടെ കമന്റുകളും സജീവമാണ്. 'ദുൽഖർ സൽമാൻ, ഇയാളെ വളരാൻ അനുവദിച്ചൂടാ', 'ഡീ ക്യൂ, ഇവനെക്കൊണ്ട് പണിയാകുമോ?' തുടങ്ങി രസകരമായ കമന്റുകളാണ് താരത്തിനൊപ്പം സ്‌റ്റൈലിൽ പ്രത്യക്ഷപ്പെടുന്ന ഈ യുവാവിനെക്കുറിച്ച് ഉയരുന്നത്.

 
 
 
View this post on Instagram

A post shared by DEV Da Th (@t_h_e_1_9_2_c_m)

സമൂഹമാധ്യമങ്ങളിൽ 'ദ് 192 സെ.മീ' എന്ന പേരിൽ അറിയപ്പെടുന്ന ദേവദത്താണ് ആരാധകർ തിരയുന്ന ഈ ബോഡിഗാർഡ്. ആറടി രണ്ട് ഇഞ്ച് ഉയരവും നീണ്ട മുടിയുമുള്ള കക്ഷിയെ ദുൽഖറിന്റെ സ്വന്തം മസിൽമാൻ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. 2019ൽ നടന്ന മിസ്റ്റർ എറണാകുളം മത്സരത്തിലെ 'ഫിസീക് മോഡൽ' ടൈറ്റിൽ വിജയിയാണ് ദേവദത്ത്. മിസ്റ്റർ എറണാകുളം മത്സരത്തിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. പിന്നീട് ദുൽഖർ സൽമാന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായി മാറുകയായിരുന്നു. ദേവദത്തിനാണ് ഡി.ക്യുവിന്റെ സുരക്ഷയുടെ ചുമതല.

സിനിമാതാരമൊന്നുമല്ലെങ്കിലും ദേവദത്തിനും സമൂഹമാധ്യമത്തിൽ ആരാധകർ ഏറെയാണ്. ദേവദത്തിന് സുരക്ഷാചുമതലയുള്ള പരിപാടികളിലെ വിഡിയോകൾ പലതും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഏഴായിരത്തിനടുത്ത് ഫോളോവേഴ്‌സുള്ള ദേവദത്തിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ദുൽഖർ സൽമാൻ ഫോളോ ചെയ്യുന്നുമുണ്ട്.