ഭോപാൽ: രാത്രി സമയത്ത് റോഡരുകിൽ നിന്ന യുവതിയെ പീഡിപ്പിക്കാൻ പൊലീസുകാരന്റെ ശ്രമം. സംരക്ഷകർ തന്നെ വേട്ടക്കാരായി മാറിയ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ മധ്യപ്രദേശിൽനിന്നുമാണ് പുറത്തു വരുന്നത്. ബൈക്കിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് റോഡരികിൽ നിന്നിരുന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത്. മധ്യപ്രദേശിലെ ഹൗന്മാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം

പൊലീസുകാരൻ യുവതിയെ പിടിച്ച് വലിക്കുകയും മോശമായ രീതിയിൽ സ്പർശിക്കുന്നതും വിഡിയോയിൽ കാണാം. അയാളുടെ പിടിയിൽനിന്ന് മോചനം നേടാൻ പെൺകുട്ടി ശ്രമിക്കുന്നുമുണ്ട്. ഏറെ പരിശ്രമത്തിനു ശേഷം അവൾ സ്വയം രക്ഷപ്പെട്ടെങ്കിലും യൂണിഫോം ധരിച്ചയാൾ ബൈക്കിൽ അവളെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ കാണാം.

ഭയന്നു വിറച്ച പെൺകുട്ടി പിന്നീട് റോഡിന്റെ മറുവശത്തേക്ക് ഓടുന്നുണ്ട്. സംഭവം സമൂഹമാധ്യമത്തിൽ രോഷത്തിന് ഇടയാക്കിയിരുന്നു. കുറ്റാരോപിതനായ പൊലീസുകാരനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യമാണ് ഉയരുന്നത്.