തിരുവനന്തപുരം: ആരതി പൊടിയുമായുള്ള ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ പ്രണയം സൈബർ ലോകത്തും ഏറെ ആരാധകരെ സൃഷ്ടിച്ചതാണ്. ഇപ്പോഴും റോബിന് സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുണ്ട്. ഇന്ന് റോബിന്റെയും ആരതിയുടെയും ജീവിതത്തിലെ അസുലഭ മുഹൂർത്തം വന്നെത്തിക്കഴിഞ്ഞു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

ഒരേ നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ്, ആരതിയെ ചേർത്ത് പിടിച്ചുള്ള റോബിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ എത്തിയ വിവാഹനിശ്ചയ ചിത്രം. ലെഹങ്കയാണ് ആരതിയുടെ വേഷം. റോബിൻ ധരിച്ചത് കുർത്തയായിരുന്നു. പ്രൊഫഷണൽ ജീവിതത്തിലെ നേട്ടങ്ങൾക്കു ശേഷം താൻ വ്യക്തിജീവിതം ആരംഭിക്കാൻ പോകുന്നുവെന്ന് ആരതി ഈ ചിത്രം പോസ്റ്റ് ചെയ്ത് ക്യാപ്ഷൻ നൽകിയിരുന്നു.

വളരെ അപ്രതീക്ഷിതമായിട്ടാണ് റോബിൻ രാധകൃഷ്ണന്റെ ജീവിതത്തിലേക്ക് നടിയും ഡിസൈനറുമായ ആരതി പൊടി കടന്ന് വരുന്നത്. ബിഗ് ബോസിന് ശേഷം റോബിന്റെ അഭിമുഖം എടുക്കാൻ വന്ന പെൺകുട്ടി മാത്രമായിരുന്നു അതുവരെ ആരതി പൊടി. പെട്ടെന്ന് ഇരുവരെയും ബന്ധിപ്പിച്ച് കഥകൾ വന്നതോട് കൂടി കാര്യങ്ങൾ കുറച്ചൂടി സീരിയസായി. ആദ്യം ഗോസിപ്പായിരുന്നെങ്കിൽ വളരെ പെട്ടെന്ന് ഇരുവരും പ്രണയത്തിലേക്ക് കടന്നു. ചുവപ്പ് ഡ്രസ്സിൽ കലക്കൻ ലുക്കിൽ മാളവിക വീട്ടുകാരെ കൂടി അറിയിച്ചതോടെ അവരുടെയും പൂർണസമ്മതം കിട്ടി.

ഫെബ്രുവരി പതിനാറിന് വിവാഹനിശ്ചയമാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ ഒരു കുറിപ്പുമായി ആരതി എത്തിയിരുന്നു. ആ കുറിപ്പ് ഇങ്ങനെയായിരുന്നു: 'ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ്, കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാൻ നേടിയിട്ടുണ്ട്. ഒരു സംരംഭകയായും, ഒരു ഡിസൈനർ, ഒരു നടി എന്നീ നിലകളിൽ എന്റെ ഭാവി പ്രൊഫഷണൽ ജീവിതത്തിൽ പലതും നേടി. ഇപ്പോൾ ഞാനെന്റെ കുടുംബ ജീവിതത്തിലേക്ക് ചുവടുവെക്കാൻ പോവുകയാണ്. എന്റെ കുടുംബ ജീവിതവും തൊഴിൽ ജീവിതവും വിജയിച്ചതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. ഞാനിപ്പോൾ വളരെയധികം സന്തോഷവതിയാണ്, കാരണം നാളെ ഞാൻ വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഭാവിയിലും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും എനിക്കും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്..', എന്നുമാണ് റോബിനെ മെൻഷൻ ചെയ്തുകൊണ്ട് ആരതി പറഞ്ഞിരിക്കുന്നത്.