മൊബൈൽ ഫോൺ സാങ്കേതിക വിദ്യാരംഗത്ത് വിപ്ലവകരമായ ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന ഒന്നാണ് ഐ ഫോൺ. അതുകൊണ്ടു തന്നെ ആപ്പിളിന്റെ ഉല്പന്നങ്ങൾക്ക് ഏറെ ആരാധകരുണ്ട്. ഒരുപാട് വിശ്വസ്തരായ ഉപഭോക്താക്കളുമുണ്ട്. ആപ്പിളിന്റെ ഓരോ പുതിയ ഉൽപ്പന്നമോ, നിലവിലെ ഉൽപ്പന്നങ്ങളുടെ പുതിയ വേർഷനുകളോ ഇറങ്ങുമ്പോൾ അവ സ്വന്തമാക്കാൻ വലിയ തിരക്കും അനുഭവപ്പെടാറുണ്ട്.

ആപ്പിളിന്റെ ആരാധകർക്ക് ഇപ്പോൾ തീർത്താൽ തീരാത്ത തലവേദനയായി മാറിയിരിക്കുകയാണ് പുതിയ 14 പ്രോ മാക്സിലെ ദുരൂഹമായ ഒരു ബഗ്. ആവശ്യമായ സന്ദർഭങ്ങളിൽ സ്മാർട്ട് ഫോണിന്റെ പ്രവർത്തനം ഏതാണ്ട് പൂർണ്ണമായി നിലച്ചു പോവുകയാണ്. ചില സമയങ്ങളിൽ ഫോൺ തീർത്തും ഉപയോഗിക്കാൻ പറ്റാത്ത സഹചര്യവും ഉണ്ടാകുന്നു.

ഇക്കഴിഞ്ഞ് സെപ്റ്റംബറിലായിരുന്നു 14 പ്രോ മാക്സ് പുറത്തിറക്കിയത്. അന്നു തൊട്ടേ ഈ പ്രശ്നം ആരംഭിച്ചിരുന്നതായി പറയപ്പെടുന്നു.കൂടുതൽ ഉൽപന്നങ്ങൾ വിറ്റുപോയതോടെ ഇത് വ്യാപകമാവുകയും കമ്പനിയുടെ ശ്രദ്ധയിൽ പെടുകയും ചെയ്തു. ആപ്പിൾ ഇപ്പോൾ ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് കമ്പനി വക്താവ് അറിയിച്ചിട്ടുണ്ട്.

ഐ ക്ലൗഡ് റീസ്റ്റോറിനു ശേഷമോ അല്ലെങ്കിൽ പഴയ ഫോണിൽ നിന്നും ഡാറ്റകൾ ട്രാൻസ്ഫർ ചെയ്തതിനു ശേഷമോ 14 പ്രോ മാക്സ് ഫോണുകൾ ഏതാണ്ട് പൂർണ്ണമായും തന്നെ പ്രവർത്തന രഹിതമാവുകയാണ്. ചില സമയത്ത് ഡിവൈസ് ആക്ടിവേഷൻ സമയത്തും ഈ പ്രശ്നം ദൃശ്യമാകുന്നുണ്ട്.

ഐ ഒ എസ് 16 ഉം ആയിട്ടാണ് 14 പ്രോ ഇറങ്ങിയിരിക്കുന്നത്. ഈ ഐ ഒ എസ്സിന്റെ പുതിയ വേർഷനായ് 16.0.1 അപ്ഡേറ്റ് ഇപ്പോൾ ലഭ്യമാണെങ്കിലും പലർക്കും അതും ചെയ്യാനാകാത്ത സ്ഥിതിയാണ്. ഏതായാലും ഉടനടി ഇതിനൊരു പരിഹാരം ഉണ്ടാക്കും എന്നാണ് കമ്പനി പറയുന്നത്.