യാഴ്‌ച്ച സൗരോപരിതലത്തിൽ ഉണ്ടായ മഹാ വിസ്ഫോടനം പുറത്ത് വിട്ടത് കോടിക്കണക്കിന് ടൺ പ്ലാസ്മ. സൂര്യന്റെ നിര്യതികോണിൽ നിന്നും പ്ലാസമയും കാന്തിക തരംഗങ്ങളും ഭൂമിയെ ലക്ഷ്യമാക്കി പ്രവഹിക്കുകയാണ്.അതിശക്തമായ സൗരവാതങ്ങളാണ് ഇവയെ ഭൗമോപരിതലത്തിലേക്ക് നയിക്കുന്നത്. ഭൂമിക്ക് ചുറ്റും തിരിയുന്ന വിവിധ കൃത്രിമ ഉപ്ഗ്രഹങ്ങളെ നശിപ്പിക്കാൻ 50 ശതമാനം സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പവർഗ്രിഡുകളെ ബാധിച്ച് വൈദ്യൂതി വിതരണം മുടക്കാൻ 10 ശതമാനം സാധ്യതയും.

ഈ പ്രവാഹത്തിൽ നിന്നും പ്രവഹിക്കുന്ന അതിശക്തമായ റേഡിയേഷനാണ് സാങ്കേതിക വിദ്യകൾക്ക് ഭീഷണി ഉയർത്തുന്നത്. മാത്രമല്ല, അതിശക്തമായ സൗരവാതം ഭൂമിയുടെ കാന്തികവലയത്തെ ആകെ ഉലയ്ക്കാനും സാധ്യതയുണ്ട്. ഇത് ഒരു ഭൗമ-കാന്തിക കൊടുങ്കാറ്റിന് കാരണമായേക്കും. അങ്ങനെയെങ്കിൽ ഇതും കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

യൂറോപ്യൻ സ്പേസ് ഏജൻസിയാണ് ഏപ്രിൽ 24 ന് നടന്ന വിസ്ഫോടനം കണ്ടെത്തിയത്. ഭൂമിക്ക് അഭിമുഖമായുള്ള കൊറോണൽ ദ്വാരത്തിൽ നിന്നാണ് പ്ലാസ്മയും മറ്റും പുറന്തള്ളുക എന്നതിനാലാണ് ഇത് ഭൂമിയിലേക്ക് എത്തുന്നത്. അതിന്റെ ഫലമായി ഇന്ന് ഭൂമിയുടെ കാന്തവലയത്തിന് കാര്യമായ പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വരും.

അതിനിടയിൽ സൂര്യന്റെ പ്രതലത്തിൽ പുതിയതായി ഏഴ് സൗരബിന്ദുക്കൾ കൂടി കണ്ടെത്തി. സൗരപ്രതലത്തിൽ കാണപ്പെടുന്ന ഇരുണ്ട ഇടങ്ങളെയാണ് സൗരബിന്ദുക്കൾ എന്ന് വിളിക്കുന്നത്. മറ്റ് ഭാഗങ്ങളേക്കാൾ ഇവിടെ ചൂട് തീരെ കുറവായിരിക്കും. ഇത്തരം ബിന്ദുക്കൾക്ക് സമീപമാണ് സൗരജ്വാലയും കൊറോണൽ മാസ് ഇജക്ഷനും എല്ലാം രൂപപ്പെടുക. അതുകൊണ്ടു തന്നെ സൂര്യന്റെ ഇത്തരം വികൃതികൾക്ക് ഭാവിയിലും ഏറെ സാധ്യതകളുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.

ഇന്നലെയും സൂര്യനിൽ മറ്റൊരു കൊറോണൽ മാസ്സ് ഇജക്ഷൻ നടന്നു. സൂര്യന്റെ തെക്ക് കിഴക്ക് മൂലയിൽ നടന്ന ഈ പ്രതിഭാസം പക്ഷെ ഭൂമിയെ ബാധിക്കുകയില്ല. ഭൂമിക്ക് എതിരായുള്ള ഭാഗത്താണ് ഇത് നടന്നത് എന്നതിനാൽ, ഇതിൽ പുറന്തള്ളപ്പെട്ട പ്ലാസ്മയും മറ്റും ഭൂമിയിലേക്ക് എത്തുകയില്ല. ഏപ്രിൽ 24 ന് നടന്ന വിസ്ഫോടനമാണ് ഭൂമിക്ക് ഏറെ ഭീതിയുണർത്തുന്നത്.