ഡൽഹി:ഉപയോക്താക്കളെ വട്ടം കറക്കിക്കൊണ്ട് ഗൂഗിളിന്റെ ഇ മെയിൽ സേവനമായ ജി മെയിൽ മണിക്കൂറുകൾ പ്രവർത്തന രഹിതമായി. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് സേവനം ലഭിക്കുന്നതിൽ തടസ്സമുണ്ടായി.എന്നാൽ രണ്ട് മണിക്കൂറുകൾകൊണ്ട് പ്രശ്‌നം ഭാഗികമായി പരിഹരിച്ചെന്ന് അധികൃതർ പറഞ്ഞു.പൂർണമായി ഉടൻ പരിഹരിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

ഏകദേശം രണ്ട് മണിക്കൂറോളമാണ് ജിമെയിൽ പൂർണമായി പ്രവർത്തനരഹിതമാണ്.ചില ഉപയോക്താക്കൾക്ക് ഇമെയിൽ സേവനം തിരിച്ചെത്തിയെന്നും എന്നാൽ പൂർണമായി തിരിച്ചെത്തിയിട്ടില്ലെന്നും ഡൗൺ ഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു.ജിമെയിൽ പ്രശ്‌നം നേരിടുന്നുണ്ടെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്.എഞ്ചിനീയറിങ് ടീം പ്രശ്‌നത്തിനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഉടൻ പരിഹരിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി.ജി മെയിൽ നിലച്ചതിനെ തുടർന്ന് പരാതിയുമായി ഉപയോക്താക്കൾ രംഗത്തെത്തി.ജി മെയിൽ ആപ്പും രണ്ട് മണിക്കൂറോളം പൂർണ്ണമായും പ്രവർത്തന രഹിതമായിരുന്നു.