സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്‌ളിക്‌സിന്റെ പാസ്വേർഡ് ക്രിമിനൽ കുറ്റമാണെന്ന് ബ്രിട്ടൻ. ബ്രിട്ടനിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫിസ് (ഐപിഒ) ആണ് ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കിയിരിക്കുന്നത്. പാസ്വേർഡ് പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കാൻ നെറ്റ്ഫ്‌ളിക്‌സ് വഴികൾ തേടുന്നതിനിടയിലാണ് ബ്രിട്ടനിൽനിന്നുള്ള വാർത്ത.

പാസ് വേർഡ് പങ്കുവയ്ക്കുന്നത് സെക്കൻഡറി കോപ്പിറൈറ്റ് ലംഘനം ആണെന്നാണ് ഐപിഒ വ്യക്തമാക്കുന്നത്. ഇതു ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുമെന്ന് ഐപിഒ പറയുന്നു. സോഷ്യൽ മീഡിയിൽ ഇന്റർനെറ്റിൽനിന്നുള്ള ചിത്രങ്ങൾ ചേർക്കുന്നത്, സിനിമ, ടിവി പരമ്പര, സ്പോർട്സ് എന്നിവ വരിക്കാരല്ലാതെ കാണുന്നത് തുടങ്ങിയവ കോപ്പിറൈറ്റ് ലംഘനങ്ങൾ ആണെന്ന് അറിയിപ്പിൽ പറയുന്നു.

ഈ അറിയിപ്പിൽ തന്നെയാണ് പാസ് വേർഡ് പങ്കുവയ്ക്കലിനെക്കുറിച്ച് പരാമർശം ഉൾപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് അതു മാറ്റി. എന്നാൽ നിയമത്തിൽ മാറ്റമൊന്നുമില്ലെന്ന് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് ബ്രിട്ടിഷ് പത്രമായ ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.