ന്ത്രങ്ങൾ ലോകം വാഴുന്ന കാലമെത്തുന്നു. ഇപ്പോൾ തന്നെ മനുഷ്യകുലത്തെ തുറിച്ചു നോക്കുന്ന തൊഴിലില്ലായ്മ വർദ്ധിപ്പിച്ചുകൊണ്ട് മനുഷ്യൻ ചെയ്യേണ്ട ജോലികളെല്ലാം യന്ത്രങ്ങൾ ഏറ്റെടുക്കുമ്പോൾ, ഭൂമിയിൽ മനുഷ്യരുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഉയരുകയാണ്. ഇത് കേവലം ഒരു സാങ്കൽപിക സയൻസ് ഫിക്ഷനല്ല, മറിച്ച് ഭാവിയിലെ യാഥാർത്ഥ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ്.ടെക്സാസിൽ മെക്ഡൊണാൾഡ്സിന്റെ പുതിയ റെസ്റ്റോറന്റ് തുറന്നിരിക്കുന്നത്.

ഇവിടെയെത്തിയാൽ, നിങ്ങൾക്ക് വെയിറ്റർമാരോടോ മറ്റേതെങ്കിലും ജീവനക്കാരോടോ സംസാരിക്കേണ്ട കാര്യം ഉപഭോക്താക്കൾക്ക് ഇല്ല. പൂർണ്ണമായും യന്ത്രവത്ക്കരിച്ചിരിക്കുന്ന റെസ്റ്റോറന്റാണിത്. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവിടെ ഉപഭോക്താക്കൾക്ക് മനുഷ്യരുമായി ഇടപെടാതെ തന്നെ ഭക്ഷണത്തിനുള്ള ഓർഡർ നൽകാം. ഭക്ഷണം ലഭിക്കുന്നതിനും മനുഷ്യന്റെ പങ്കില്ല.

ഒരു ടിക് ടോക്കർ പുറത്തു വിട്ട വീഡിയോയിലൂടെയാണ് ഇതിന്റെ പൂർണ്ണമായ വിവരങ്ങൾ പുറത്തുവന്നത്. റെസ്റ്റോറന്റിന്റെ പ്രവേശന കവാടത്തിലോ, കൗണ്ടറിലോ ജീവനക്കാർ ആരുമില്ല. പകരം അവിടെയുള്ളത് ആളുകൾക്ക് ഓർഡർ നൽകാൻ സഹായിക്കുന്ന ടച്ച്‌സ്‌ക്രീനാണ് ഉള്ളത്. ഇതിനകത്ത് കയറിയാൽ മറ്റ് മെക്ഡൊണാൾഡ് ഔട്ട്ലെറ്റുകളിൽ നിന്നും വിഭിന്നമായിരിക്കുമിത്. അവിടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിനുള്ള ഒരു കിയോസ്‌ക് ഉണ്ട്.

മറ്റൊരു വീഡിയോയിൽ ഇയാൾ ഡ്രൈവ് ത്രൂവിൽ നിന്നും ഭക്ഷണം എടുക്കുന്നതും കാണാം. എന്നാൽ, ഇവിടെ ഭക്ഷണം എടുത്തു നൽകാൻ ജീവനക്കാർ ആരുമില്ല, മറിച്ച് ഒരു കൺവെയർ ബെൽറ്റിലൂടെയാണ് ഭക്ഷണം ഉപഭോക്താവിന്റെ അടുത്തെത്തുന്നത്. നിങ്ങൾ ഡ്രൈവ് ത്രൂവിൽ എത്തുമ്പോൾ, ഭക്ഷണം ഓർഡർ ചെയ്ത സമയത്ത് നിങ്ങൾക്ക് ലഭിച്ച ഒരു കോഡ് നമ്പർ അത് ചോദിക്കും. അത് നൽകിയാൽ ഉടൻ നിങ്ങൾ ഓർഡർ ചെയ്ത ഭക്ഷണം നിങ്ങളുടെ മുൻപിലെത്തും.

ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നത് യഥാർത്ഥ മനുഷ്യരാണെങ്കിലും, അവരുമായി ഇടപഴകേണ്ട ആവശ്യം നിങ്ങൾക്ക് വരുന്നില്ല. ഇതോടെ ഓർഡർ കൊടുത്ത ഭക്ഷണം അതിവേഗം ലഭിക്കും എന്നാണ് ഒരാൾ ഈ വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഓർഡറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായെങ്കിൽ അത് പരിഹരിക്കുവാൻ ബന്ധപ്പെട്ടവർ ആരും അടുത്തില്ല എന്നത് ഒരു പോരായ്മയാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

സാധാരണ മെക്ഡൊണാൾഡ്സ് ഔട്ട്ലെറ്റുകളേക്കാൾ ചെറുതാണ് ഈ റെസ്റ്റോറന്റ്. വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരേയും യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കുന്നവരെയും ഉദ്ദേശിച്ചുള്ളതാണ് ഈ റെസ്റ്റോറന്റ് എന്നതിനാൽ ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുമുല്ല.