ത്യന്തം ആകാംക്ഷയുയർത്തുന്ന സിനിമാ രംഗം കണ്ടുകൊണ്ടിരിക്കുമ്പോൾ, അല്ലെങ്കിൽ ആവേശകരമായ ഒരു മത്സരത്തിനിടയിൽ നിങ്ങളുടെ വൈഫൈ കണക്ഷൻ വേഗത കുറഞ്ഞ് പ്രശ്നങ്ങൾ നൽകുന്നുണ്ടോ? ചില ലളിതമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് പരിഹരിക്കാം എന്നാണ് ചില വിദഗ്ദ്ധർ പറയുന്നത്. ഒരുപക്ഷെ, റൂട്ടർ തെറ്റായ സ്ഥാനത്ത് വച്ചതുകൊണ്ടായിരിക്കാം അതിന്റെ വേഗത കുറയുന്നത്.

വൈഫൈ സിഗ്‌നലുകൾ പരമാവധി ഉപയോഗിക്കുവാൻ അല്ലെങ്കിൽ ലഭ്യമാകുവാൻ സാധിക്കുന്ന രീതിയിൽ ആയിരിക്കണം റൂട്ടർ സ്ഥാപിക്കേണ്ടത്. ഒരുപക്ഷെ നിങ്ങളുടെ വീടിന്റെ ഇന്റീരിയറുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ പോലും, കഴിയുന്നതും തുറന്ന ഒരു സ്ഥലത്ത് അത് സ്ഥാപിക്കുന്നതാണ് ഉത്തംജമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് സിഗ്‌നലുകൾ സ്വതന്ത്രമായി സഞ്ചരിക്കാൻ വഴിയൊരുക്കും. ഡ്രോയറിലോ കപ്ബോർഡിലോ റൂട്ടർ സ്ഥാപിച്ചാൽ ഇത്തരത്തിൽ സ്വതന്ത്രമായ സഞ്ചാരത്തിന് തടസ്സം നേരിടും.

മറ്റൊന്ന്, വൈഫൈ റൂട്ടറുകൾ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടുത്ത് സ്ഥാപിക്കരുത് എന്നതാണ്. ബ്ലൂടൂത്ത് ഉപകരണങ്ങൾ, മൈക്രോവേവ്, അതുപോലെ ബേബി മോണിറ്ററുകൾ, വയർലെസ് സ്പീക്കേഴ്സ്, മൈക്രോഫോൺ, കോഡ്ലെസ്സ് ഫോൺ, ക്യാമറ എന്നിവയുടെ സമീപത്ത് റൂട്ടറുകൾ സ്ഥാപിക്കരുത്. ഇത്തരം ഉപകരണങ്ങളിൽ നിന്നും കഴിയുന്നത്ര അകലത്തിൽ തന്നെ റൂട്ടറുകൾ സ്ഥാപിക്കുക.

അതുപോലെ സാധാരണയായി കൂടിക്കൂടെ സ്ഥലം മാറ്റാത്ത ഡെസ്‌ക്ടോപ് കമ്പ്യുട്ടറുകൾ, ടി വി, ഗെയിം കൺസോൾ എന്നിവയ്ക്ക് വയർ വഴി കണക്ഷൻ നൽകിയാൽ പരമാവധി ഇന്റർനെറ്റ് സിഗ്‌നൽ ലഭ്യമാക്കാൻ കഴിയും. വയർലെസ് ഇന്റർനെറ്റ് എന്ന സങ്കൽപത്തിന് ഇത് എതിരാണെങ്കിലും, ഏറ്റവും നല്ല ഇന്റർനെറ്റ് അനുഭവം ലഭിക്കുക വയർ കണക്ഷൻ ഉള്ള ഇന്റർനെറ്റിൽ നിന്നാണ് എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്. ഒരു ഈതർൻ എറ്റ് കേബിൾ ഉപയോഗിച്ച് അത്തരം ഉപകരണങ്ങളുമായി റൂട്ടർ നേരിട്ട് ഘടിപ്പിക്കാൻ കഴിയും.

ഇങ്ങനെ ചെയ്യുക വഴി കൂടുതൽ മെച്ചപ്പെട്ട ഇന്റർനെറ്റ് അനുഭവം സൃഷ്ടിക്കുക മാത്രമല്ല നിങ്ങൾ ചെയ്യുന്നത് വയർലസ് സിഗ്‌നലുകളെ കുറെ സ്വതന്ത്രമാക്കാനും സാധിക്കും. ഇതുവഴി വയർലെസ് സംവിധാനത്തിനു മേലുള്ള അമിത സമ്മർദ്ദം ഒഴിവാക്കാനും, വയർലെസ് ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ മെച്ചപ്പെട്ട ഇന്റർനെറ്റ് അനുഭവം കൊണ്ടുവരാനും സാധിക്കും.

പവർ ലൈൻ അഡാപ്റ്ററുകൾ, വൈ ഫൈ എക്സ്റ്റെൻഡേഴ്സ് എന്നിവ ഉപയോഗിച്ചും ഇന്റർനെ സിഗ്‌നലുകളെ ബൂസ്റ്റ് ചെയ്യാവുന്നതാണ്. ഇലക്ട്രിക് വയറിങ് വഴിയാണ് അഡാപ്റ്ററുകൾ ബ്രോഡ്ബാൻഡ് സിഗ്‌നൽ വീടിനുള്ളിലെ വിവിധ മുറികളിൽ എത്തിക്കുക. അതേസമയം, റൂട്ടറിൽ നിന്നും ദൂരെയുള്ള സ്ഥലങ്ങളിൽ കൂടി സിഗ്‌നലുകൾ എത്തിക്കാൻ വൈഫൈ എക്സ്റ്റൻഡറുകൾക്ക് സാധിക്കും. എന്നാൽ ഇവയ്ക്കുള്ള ഒരു ന്യുനത്, നിലവിലുള്ള റേഞ്ചിനു പുറത്തായി വൈ ഫൈ എക്സ്റ്റൻഡറുകൾ പുതിയ ഒരു വയർലെസ് നെറ്റ്‌വർക്ക് സൃഷ്ടിക്കും എന്നതാണ്.

തത്ഫലമായി വ്യക്തിയുടെ നീക്കങ്ങൾക്കനുസരിച്ച് ഇ9ന്റർനെറ്റ് ഒരു നെറ്റ്‌വർക്കിൽ നിന്നും മറ്റൊന്നിലേക്ക് മാറും. ഈ ന്യുനത പരിഹരിക്കുന്നതിനായി കമ്പനി നിർദ്ദേശിക്കുന്നത് അവരു്യൂടെ തന്നെ മെഷ് നെറ്റ്‌വർക്ക് എല്ലാ മുറികളിലും ഉപയോഗിക്കാനാണ്. ഇതുവഴി എക്സ്റ്റൻഡറിനെയും പ്ര്ധാന റൂട്ടറിനെയും ഏകോപിപ്പിക്കാൻ കഴിയും.