ടുത്തിടെയായിരുന്നു ചില ആപ്പിൾ ഉയോക്താക്കൾ തങ്ങളുടെ ഫോണിൽ പുതിയ സെക്യുരിറ്റി അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റില്ലെന്ന പരാതി ഉന്നയിച്ചത്. അത് ശ്രദ്ധയിൽ പെട്ട കമ്പനി ഇപ്പോൾ, പുതിയൊരു റാപിഡ് സെക്യുരിറ്റി അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ്. ഐ ഒ എസ് 16 ൽ പ്രവർത്തിക്കുന്ന ഫോണുകൾക്കായിട്ടാണ് ഈ അപ്ഡേറ്റ്. സാധാരണയായി എന്തെങ്കിലും ഗുരുതരമായ പിശകുകൾ ശ്രദ്ധിയയിൽ പെടുമ്പോഴാണ് ഇത്തരത്തിലുള്ള റാപിഡ് സെക്യുരിറ്റി അപ്ഡേറ്റ് കമ്പനി പുറത്ത് വിടാറുള്ളത്.

ഈ പുതിയ അപ്ഡേറ്റ് എന്തെങ്കിലും പുതിയ ഫീച്ചറുകൾ നൽകുന്നില്ല., മറിച്ച്, അത് ചില സുപ്രധാന സുരക്ഷാ പിഴവുകൾക്ക് എതിരെ സംരക്ഷണം നൽകുകയാണ്. നിങ്ങളുടെ ഫോണിന്റെ സുരക്ഷ വർദ്ധിപ്പിക്കുവാൻ ഇത് ഇൻസ്റ്റാൾ ചെയ്യണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്. ചില ഫോണുകളിൽ ഈ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ പ്രയാസം അനുഭവപ്പെടുന്നു എങ്കിൽ ഫോൺ റീസ്റ്റാർട്ട് ചെയ്യണമെന്നാണ് കമ്പനി നിർദ്ദേശിക്കുന്നത്. മാത്രമല്ല, നിങ്ങളുടെ ഫോൺ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.

ഡൗൺലോഡ് ചെയ്ത ശേഷവും ഫോൺ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം ഐ ഫോൺ 12 പ്രോ യിൽ ഈ അപ്ഡേറ്റ് പ്രയാസം കൂടാതെ ഇൻസ്റ്റാൾ ചെയ്യാൻ സാധിച്ചതായി ചിലർ സമൂഹമാധ്യമങ്ങളിൽ പറയുന്നുണ്ട്. ഐ ഒ എസ് 16 അപ്ഡേറ്റിന് അർഹതയുള്ള എല്ലാ ഫോണുകൾക്കും ഈ പുതിയ റാപിഡ് സെക്യുരിറ്റി അപ്ഡെറ്റിനും അർഹതയുണ്ട്.

അതുപോലെ ഐഫോൺ 8, ഐഫോൺ എക്സ്, ഐഫോൺ എക്സ് ആർ, ഐഫോൺ 11, ഐഫോൺ 12,ഐഫോൺ 13, ഐഫോൺ14 സീരീസിലുള്ള എല്ലാ സ്മാർട്ട് ഫോണുകളിലും ഈ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.