തീർത്തും രഹസ്യമാക്കി വെച്ചിരുന്ന വിവരങ്ങൾ ആപ്പിളിൽ നിന്ന് ചോർന്നപ്പോൾ അത് ആപ്പിൾ ആരാധകർക്ക് നൽകുന്ന ആഹ്ലാദം ചെറുതൊന്നുമല്ല. മെറ്റയുമായുള്ള കടുത്ത മത്സരത്തിനിടയിൽ ഈ മാസം ആദ്യം വിഷൻ പ്രോ ഹെഡ്സെറ്റ് ഇറക്കി ലോകത്തെ ഞെട്ടിച്ച ആപ്പിൾ, അതുകൊണ്ടൊന്നും നിർത്തുന്നില്ല എന്നാണ് ചോർന്ന ലഭിച്ച വിവരങ്ങൾ പറയുന്നത്. പുതിയ ഐഫോണുകൾ, ആപ്പിൾ വാച്ചുകളും മാക് എന്നിങ്ങനെ നിരവ്ധി ഉദ്പന്നങ്ങളാണ് പുറത്തിറങ്ങാനുള്ളത്.

അടുത്ത ഒരു വർഷത്തിനുള്ളിൽ 18 പുതിയ ഉദ്പന്നങ്ങളായിരിക്കും ആപ്പിൾ പുറത്തിറക്കുക എന്ന് ബ്ലൂംബർഗിന്റെ മാർക്ക് ഗുർമാൻ പറയുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് നാല് വ്യത്യസ്ത തരം ഐഫോൺ 15 കളാണ്. കഴിഞ്ഞമാസം ഇതിന്റെ ഏതാണ്ട് കൃത്യമായ ചിത്രം പുറത്ത് വരികയും ചെയ്തിരുന്നു. ഉപയോക്താവിന് കീ അലർട്ടുകൾ നൽകുന്ന, ഗുളികയുടെ ആകൃതീയിലുള്ള ഡൈനമിക് ഐലണ്ട് ആണ് ഇതിന്റെ മുഖ്യ സവിശേഷത്.

നേരത്തേ ചോർന്ന് കിട്ടിയ വിവരങ്ങൾ പറഞ്ഞിരുന്നത് ഐഫോൺ 15 ന് യു എസ് ബി- സി ചാർജിങ് പോർട്ട് ഉണ്ടാകുമെന്നായിരുന്നു. 6.1 ഇഞ്ച് ഐഫോൺ 15, ഐ ഫോൺ 15 പ്രോ അതുപോലെ 6.7 ഇഞ്ച് ഐഫോൺ 15 മാക്സ്, ഐഫോൺ 15 പ്രോ മാക്സ് എന്നിവയുൾപ്പടെ ആറ് പുതിയ ഫോണുകളായിരിക്കും അടുത്ത ഒരുവർഷത്തിനുള്ളിൽ ഇറക്കുക. പുതിയ രണ്ട് മാക്‌ബുക്ക് എയർ മോഡലുകളാണ് വരുന്ന വർഷം ഇറങ്ങാനിരിക്കുന്ന മറ്റ് ഉദ്പന്നം.

15 ഇഞ്ച് ലാപ്ടോപിന് 15 മണിക്കൂർ ബാറ്ററി ലൈഫ് ഉണ്ടായിരിക്കും എന്ന് മാത്രമല്ല, ഇന്റൽ അടിസ്ഥിതി മാക് ബുക്കുകളുടെ 12 ഇരട്ടി വേഗതയും ഉണ്ടാകും. ഇതിനു പുറമെ മറ്റൊരു മോഡൽ കൂടി അണിയറയിൽ ഒരുങ്ങുന്നു എന്നാണ് ചോർന്ന് കിട്ടിയ വിവരങ്ങൾ നൽകുന്ന സൂചന. അതുപോലെ മൂന്ന് വ്യത്യസ്ത തരം ആപ്പിൾ വാച്ചുകളും ഉടൻ വിപണിയിലിറങ്ങും എന്ന് ഈ റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബരിൽ നടക്കുന്ന ആപ്പിളിന്റെ ഇവന്റിലായിരിക്കും ഇവ പുറത്തിറക്കുക എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മൂന്ന് ഐപാഡുകൾ, മൂന്ന് ഐ മാക്സുകൾ മൂന്ന് മാക്‌ബുക്ക് പ്രോകൾ എന്നിവയും വരുന്ന ഒരു വർഷത്തിനിടയിൽ വിപണിയിൽ എത്തിയേക്കും എന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ജെ 507 എന്ന് ഇപ്പോൾ വിളിക്കുന്ന പുതിയ ഐപാഡ് എയർ, രണ്ട് ഐപാഡ് പ്രോകൾക്ക് ഒപ്പമായിരിക്കും പുറത്തിറക്കുക. എം 2 ചിപ് ഉപയോഗിക്കുന്ന ഇതിന് മറ്റ് ഐപാഡുകളേക്കാൾ 15 ശതമാനം വേഗത അധികമായി ഉണ്ടാകും. ഈ വർഷം അവസാനത്തോടേയായിരിക്കും ഇത് പുറത്തിറക്കുന്നത്.