മൊബൈൽ ഫോണുകൾ താഴെ വീഴുക എന്നത് അത്ര വിരളമായ സംഭവമൊന്നുമല്ല. എന്നാൽ, ഇനിമുതൽ അത് സംഭവിച്ചാൽ ഏറെ സങ്കടപ്പെടേണ്ടതില്ലെന്നാണ് ചോർന്ന് കിട്ടിയ ചില വിവരങ്ങൾ പറയുന്നത്. പുതിയ ഐഫോൺ 15 പ്രോ നിർമ്മിക്കുന്നത് സ്റ്റെയിൻലെസ് സ്റ്റീലിന് പകരം ടൈറ്റാനിയം അലോയ് ഉപയോഗിച്ചായിരിക്കും എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം.

ഉരുക്കിനേക്കാൾ കരുത്തുള്ള ടൈറ്റാനിയത്തിന് പക്ഷെ 45 ശതമാനം ഭാരക്കുറവുണ്ട്. അതുവഴി, നിലവിലെ ആകർഷണീയത നിലനിർത്തുമ്പോൾ തന്നെ, പുതിയ ഐഫോൺ 15 പ്രോ കൊണ്ടു നടക്കുന്നതിന് കൂടുതൽ എളുപ്പമാവുകയും ചെയ്യും. സ്റ്റീൽ നൽകുന്നതിന് സമാനമായ ജല പ്രതിരോധം നൽകാൻ ടൈറ്റാനിയത്തിന് കഴിയുമ്പോൾ, സ്റ്റീലിനേക്കാൾ കൂടുതൽ ഉയർന്ന താപനില അതിജീവിക്കാനും ടൈറ്റാനിയത്തിന് കഴിയും. എന്നാൽ, സ്റ്റീലിനേക്കാൾ വിലക്കൂടുതലാണ് ടൈറ്റാനിയത്തിന് എന്നതിനാൽ ഐഫോൺ 15 പ്രോയുടെ വിലയും കൂടിയേക്കാം.

നേരത്തേ ആപ്പിൾ അനലിസ്റ്റ് ജെഫ് പു, പറഞ്ഞിരുന്നത് ആപ്പിളിന്റെ പുതിയ ഐഫോൺ മോഡലുകൾക്ക് വില കൂടുതലായിരിക്കും എന്നായിരുന്നു. ഇതുമായി പൊരുത്തപ്പെട്ട് പോകുന്നതാണ് ചോർന്ന് കിട്ടിയതെന്ന് അവകാശപ്പെടുന്ന പുതിയ വിവരങ്ങൾ. എന്നാൽ, എത്രമാത്രം വില വർദ്ധിക്കും എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ഈ ഊഹോപോഹങ്ങൾ യാഥാർത്ഥ്യമാവുകയാണെങ്കിൽ, ഇത് രണ്ടാം തവണയാണ് ആപ്പിൾ അവരുടെ ഉത്പന്നങ്ങളിൽ ടൈറ്റാനിയം ഉപയോഗിക്കുന്നത്.

799 ഡോളർ (849 പൗണ്ട്) വിലയുള്ള ആപ്പിൾ വാച്ചിന്റെ കേസ് നിർമ്മിച്ചിരിക്കുന്നത് ടൈറ്റാനിയം ഉപയോഗിച്ചാണ്. ഇത് വാച്ചിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനൊപ്പം, ഭാരം കുറക്കാനും, ശോഷണം സംഭവിക്കാതിരിക്കാനും സഹായിക്കുന്നു എന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. ഭാവിയിൽ മാക്‌ബുക്ക്, ഐപാഡ് എന്നിവയിലും ടൈറ്റാനിയം ഉപയോഗിച്ചേക്കാം എന്ന് ആപ്പിൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇറങ്ങാനിരിക്കുന്ന ഐഫോൺ പ്രോ 15 നെ കുറിച്ച് ഏറെ ഊഹോപോഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് ഈ വാർത്തയും വരുന്നത്. ഏതായാലും ഐഫോൺ ഇക്കാര്യം സ്ഥിരീകരിച്ചട്ടില്ല. ഇതിന്റെ ഡമ്മി ചിത്രം കഴിഞ്ഞ ഏപ്രിലിൽ ടിക്ടോക്കിന്റെ ചൈനീസ് പതിപ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രോട്ടോടൈപ്പിലും ടൈറ്റാനിയം ഫ്രെയിം കാണിച്ചിരുന്നു.

മാത്രമല്ല, അതിൽ മ്യുട്ട് സ്വിച്ചിനു പകരമായി പുതിയ സോളിഡ് സ്റ്റേറ്റ് വോള്യം ബട്ടൺ ആയിരുന്നു. 2007 ൽ ആപ്പിൾ പുറത്തിറങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബട്ടണിൽ വ്യത്യാസം വരുന്നത്. അതുപോലെ സാധാരണയുള്ള ലൈറ്റിനിങ് പോർട്ടിന്റെ സ്ഥാനത്ത് യു എസ് ബി- സി പോർട്ടാണ് പ്രോട്ടോടൈപ്പിൽ കാണിച്ചിരുന്നത്.