വലിയ സന്ദേശങ്ങൾ ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട എന്ന ലക്ഷ്യത്തോടെയാണ് വാട്‌സ് ആപ്പ് വോയസ് മെസേജ് ഫീച്ചർ അവതരിപ്പിക്കുന്നത്.എന്നാൽ തങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്ത് അയക്കുന്നതിൽ ചിലർക്ക് ഇപ്പോഴും നല്ല ചമ്മലാണ്.അതിനാൽ തന്നെ ഇപ്പോഴും വാടസ് ആപ്പുകളിൽ സന്ദേശം അത് ഇനി എത്ര വലുതായാലും ടൈപ്പ് ചെയ്ത് അയക്കുന്നവർ കുറവല്ല.ഈ പ്രതിസന്ധിക്ക് പുതിയ ഫീച്ചറിലുടെ പരിഹാരം കാണാൻ ഒരുങ്ങുകയാണ് വാട്‌സ് ആപ്പ്.

ഓഡിയോ സന്ദേശങ്ങൾ ടെക്സ്റ്റ് ആക്കി മാറ്റാൻ കഴിയുന്ന ട്രാൻസ്്ക്രിപ്ഷൻ ഫീച്ചറാണ് വാടസ് ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.ഐഫോണിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ഓഡിയോ സന്ദേശത്തിൽ എന്താണ് പറയുന്നത് എന്ന് തിരിച്ചറിഞ്ഞ് ടെക്സ്റ്റ് ആക്കി മാറ്റാൻ കഴിയുന്നവിധമാണ് സംവിധാനം.ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇത് എന്ന് ലഭ്യമാക്കും എന്നതിനെ കുറിച്ച് വ്യക്തതയില്ല.

വാട്സ്ആപ്പിന്റെ എതിരാളിയായ ടെലിഗ്രാമിൽ നിലവിൽ തന്നെ ഈ സേവനം ലഭ്യമാണ്. വീഡിയോ, ഓഡിയോ സന്ദേശങ്ങൾ ടെക്സ്റ്റ് ആക്കി മാറ്റാൻ കഴിയുന്നതാണ് ടെലിഗ്രാമിന്റെ ഫീച്ചർ. എന്നാൽ ടെലിഗ്രാം പ്രീമിയം വരിക്കാർക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ. എന്നാൽ വാട്സ്ആപ്പിൽ എല്ലാവർക്കും സൗജന്യമായി ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയും.

വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറിന് ചില പരിമിതികൾ ഉള്ളതായും റിപ്പോർട്ടുകളുണ്ട്. ഓഡിയോ മെസേജിലെ വാക്കുകൾ തിരിച്ചറിയാൻ കഴിയാതെ വരികയോ,ട്രാൻസ്‌ക്രിപ്ഷനായി സെറ്റ് ചെയ്തിരിക്കുന്ന ഭാഷകൾക്ക് പുറമേ മറ്റു ഏതെങ്കിലും ഭാഷയിലാണ് ഓഡിയോ സന്ദേശമെങ്കിലോ, ഈ സേവനം പ്രയോജനപ്പെടണമെന്നില്ല എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡിവൈസിൽ തന്നെയാണ് എല്ലാ ട്രാൻസ്‌ക്രിപ്ഷനും നടക്കുന്നത് എന്നതിനാൽ സ്വകാര്യത സംരക്ഷിക്കാൻ കഴിയുന്നത് ഒരു നേട്ടമാണെന്നും റിപ്പോർട്ട് പറയുന്നു.