ന്യൂഡൽഹി: ഉപയോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. മെസേജുകൾ സൂക്ഷിച്ച് വെയ്ക്കാൻ സഹായിക്കുന്ന കെപ്റ്റ് മെസേജ് ഫീച്ചറാണ് ഇക്കൂട്ടത്തിൽ ഒന്ന്.

ഡേറ്റ സംരക്ഷിക്കുന്നതിന് ഡിസപ്പിയറിങ് മെസേജ് ഫീച്ചർ എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഇവിടെയാണ് കെപ്റ്റ് മെസജിന്റെ ഉപയോഗം. സന്ദേശങ്ങൾ വാട്സ്ആപ്പ് ബാക്ക് അപ്പ് ചെയ്യുന്ന വിധമാണ് കെപ്റ്റ് മെസേജിന്റെ പ്രവർത്തനം.

ചാറ്റ് ഇൻഫോയിലാണ് കെപ്റ്റ് മെസേജ് ഫീച്ചർ അവതരിപ്പിച്ചത്. കെപ്റ്റ് മെസേജ് ഫീച്ചർ പ്രയോജനപ്പെടുത്തി കഴിഞ്ഞാൽ ഡിസപ്പിയറിങ് മെസേജ് ലൈവ് ആണെങ്കിൽ കൂടിയും ചാറ്റിൽ നിന്ന് മെസേജ് അപ്രത്യക്ഷമാകില്ല. നിശ്ചിത സമയം കഴിഞ്ഞാൽ മെസേജുകൾ അപ്രത്യക്ഷമാകാൻ വേണ്ടിയാണ് ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ഉപയോഗിക്കുന്നത്.

കെപ്റ്റ് മെസേജ് ഫീച്ചർ ഉപയോഗിക്കുന്നവർക്ക് സന്ദേശങ്ങളിന്മേൽ നിയന്ത്രണം ഉണ്ടാവും. ഉപയോക്താക്കൾക്ക് ആവശ്യമെന്ന് കണ്ടാൽ മാത്രം സന്ദേശങ്ങൾ ഡീലിറ്റ് ചെയ്ത് കളയാൻ കഴിയുംവിധമാണ് സംവിധാനം. എല്ലാ കെപ്റ്റ് മെസേജുകളും സെക്ഷനിൽ കാണാൻ സാധിക്കും.

ഭാവിയിൽ ആവശ്യം എന്ന് തോന്നിയാൽ സന്ദേശം വീണ്ടെടുക്കാൻ ഇതുവഴി സാധിക്കും. ഇത് ലൈവ് ആയി കഴിഞ്ഞാൽ സ്റ്റാർഡ് മെസേജ് ഫീച്ചർ അപ്രസക്തമാകും. പതുക്കെ വാട്സ്ആപ്പ് ഇത് ഒഴിവാക്കും. നിലവിൽ പരീക്ഷണഘട്ടത്തിലാണ് ഈ ഫീച്ചർ. വരുംദിവസങ്ങളിൽ തന്നെ ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമാവുമെന്നാണ് റിപ്പോർട്ടുകൾ.