ചക്കരക്കൽ: ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ വലിയന്നൂരിൽ വീടിനു മുൻപിൽ നിർത്തിയിട്ട സ്‌കൂട്ടർ പൂർണമായി കത്തി നശിച്ച നിലയിൽ.വിനോദൻ എന്നയാളുടെ KL-13-AH-1145 നമ്പർ സ്‌കൂട്ടറാണ് കത്തിനശിച്ചത്. വലിയന്നൂർ വില്ലേജ് ഓഫീസിനടുത്ത് നിന്നും കോളനിയിലേക്ക് പോകുന്ന റോഡിൽ രഞ്ചിത്ത് എന്നാളുടെ വീട്ടിൽ നിർത്തിയിട്ടതായിരുന്നു സ്‌കൂട്ടർ.

ബുധനാഴ്‌ച്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം, വീടിനു മുൻവശത്തെ റോഡിലേക്ക് തള്ളിക്കൊണ്ടുവന്നാണ് സ്‌കൂട്ടർ കത്തിച്ചത് 'തീ ആളിപടർന്ന് സ്‌കൂട്ടർ പുർണമായും കത്തിനശിച്ചു വെറും ചാരമായി മാറി. സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല' പൂർവ്വ വൈരാഗ്യമാണ് കാരണമെന്ന് പൊലിസ് സംശയിക്കുന്നു. ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.