തൃശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ മത്സരിക്കുക ഒരു സഖ്യത്തിന്റെയും ഭാ​ഗമാകാതെ. പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. കേരളത്തിൽ പരമാവധി മണ്ഡലങ്ങളിലാണ് മത്സരിക്കാൻ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്നത വർഗീയ ധ്രുവീകരണമാണെന്നും എസ്ഡിപിഐ ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂരിൽ ചേർന്ന പാർട്ടി സംസ്ഥാന സമിതിയോഗമാണ് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇരുമുന്നണികളുമായി സഖ്യമുണ്ടാക്കേണ്ടതില്ലെന്ന് യോഗത്തിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉറപ്പിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്നും സംസ്ഥാന സമിതി വിലയിരുത്തി.