ചെറുതോണി: മണ്ണിനെ പൊന്നാക്കിയ കർഷകനാണ് മരിയാപുരം മുണ്ടനാട്ട് സെബാസറ്റിയൻ.കാട് വെട്ടിത്തെളിച്ച് അവിടെ കൃഷി ചെയ്ത് വിളയിച്ചെടുത്തത് നൂറിമേനി.പക്ഷെ തുടർന്നങ്ങോട്ട് സെബാസ്റ്റ്യന്റെ പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും മേൽ കരിനിഴൽ വീഴ്‌ത്തിയത് കാട്ടുപന്നിയുടെ അക്രമണമാണ്.ഇതോടെ കാട്ടുപന്നിയെ കൊല്ലാൻ അനുമതി നേടി സെബാസ്റ്റ്യൻ നിയമപോരാട്ടങ്ങൾക്ക് ഇറങ്ങി.അര നൂറ്റാണ്ടോളം തുടർന്ന നിയമ പോരാട്ടത്തിന് ഒടുവിൽ സെബസ്റ്റ്യന് നീതി ലഭിച്ചിരിക്കുകയാണ്. വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ ഇദ്ദേഹത്തിന് നിയമാനുസൃതമായി അനുമതി ലഭിച്ചു.

ഒരു സിനിമകഥ പോലെ വിചിത്രവും മനോഹരവുമാണ് സെബാസ്റ്റ്യന്റെ ജീവിതം.. അരനൂറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന്റെ കഥ ഇങ്ങനെ; 1959ൽ പാലായിൽനിന്ന മരിയാപുരത്തേക്ക കുടിയേറിയതാണ് സെബാസറ്റിയൻ. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, കുരുമുളക്, കൊക്കോ, കാപ്പി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ ഈ കർഷകന്റെ തോട്ടത്തിലുണ്ട്. എന്നാൽ, അധ്വാനഫലം പലപ്പോഴും കാട്ടുപന്നികൾ നശിപ്പിച്ചു. ശല്യം രൂക്ഷമായപ്പോൾ നഷടപരിഹാരം ആവശ്യപ്പെട്ട ഡിവിഷനൽ ഫോറസറ്റ ഓഫിസർക്ക് പരാതി നൽകി. നഷടത്തിന്റെ 75 ശതമാനം തുക ഡി.എഫ്.ഒ അനുവദിച്ചു.

പക്ഷെ അവിടംകൊണ്ടും പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. അറുതിയില്ലാത്ത കാട്ടുപന്നി ശല്യത്തിനെതിരെ പോരാടാൻ ഉറച്ച സെബാസറ്റിയൻ കോഴിക്കോട് കേന്ദ്രമായ വി ഫാം എന്ന സംഘടനയിൽ ചേർന്നു.കാട്ടുപന്നി ശല്യത്തിനെതിരെ സംഘടന വഴിയാണ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ പരാതിക്കാർക്ക് അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ കോടതി നിർദേശിച്ചത്. അനുമതി ലഭിച്ച 10 പേരിൽ ഇടുക്കിയിൽ നിന്ന് സെബാസറ്റിയൻ മാത്രം.

അതേസമയം പന്നികളെ കൊല്ലാൻ അനുമതി നൽകുമ്പോഴും എങ്ങിനെ കൊല്ലണമെന്ന കാര്യത്തിൽ ഉത്തരവിൽ വ്യക്തതയില്ല.വെടിവച്ചുകൊല്ലാൻ തോക്കില്ല.സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കാൻ അനുമതിയുമില്ല. ഇക്കാര്യം ആലോചിച്ച് തീരുമാനിക്കും. കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ കർഷകരുടെ പ്രശ്‌നങ്ങളിൽനിന്ന ഒളിച്ചോടുകയാണെന്നും ഒന്നോരണ്ടോ പേർ നിയമപോരാട്ടം നടത്തിയിട്ട് കാര്യമില്ലെന്നും സെബാസറ്റിയൻ പറയുന്നു.

ഇതാദ്യമായല്ല സെബാസ്റ്റ്യൻ നിയമപോരാട്ടത്തിൽ വിജയം കാണുന്നത്. വൈദ്യുതി ലൈൻ വലിക്കാൻ തന്റെ അനുവാദമില്ലാതെ പറമ്പിൽനിന്ന മരങ്ങൾ മുറിച്ച വൈദ്യുതി ബോർഡിനെതിരെ കേസ കൊടുത്ത് നഷടപരിഹാരം വാങ്ങിയ ചരിത്രവുമുണ്ട സെബാസറ്റിയന്. മേരിയാണ ഭാര്യ. നാല മക്കളുണ്ട്.