ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ ഇ തൊയിബ ഭീകരൻ കൊല്ലപ്പെട്ടു. ഒരാൾ കീഴടങ്ങി. ഷോപ്പിയാൻ ജില്ലയിലെ ഹജ്ജിപോര മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.

കീഴടങ്ങിയ ഭീകരനിൽ നിന്നും ഒരു എകെ 47 തോക്ക് കണ്ടെത്തി. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.