ഏറ്റുമാനൂർ: 35 വയസായിട്ടും വിവാഹം നടക്കാത്തതു കൊണ്ട് വധുവിനെ തേടി ഫ്‌ള്ക്‌സ് അടിച്ചു സ്വന്തം സ്ഥാപനത്തിന് മുമ്പിൽ പ്രദർശിപ്പിച്ച ഏറ്റുമാനൂർ കാണക്കാരി സ്വദേശി അനീഷ് സെബാസ്റ്റ്യന്റെ വാർത്ത രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാണ്. പുരനിറഞ്ഞു നിൽക്കുന്ന പുരുഷന്മാർക്ക് മാതൃകയാണ് അനീഷെന്നു പറഞ്ഞു കൊണ്ടാണ് സൈബർ ഇടത്തിൽ അനീഷിന്റെ വധുവിനെ തേടൽ ആഘോഷമാക്കുന്നത്. എന്നാൽ, പലർക്കും ഇതൊരു കൗതുക വാർത്തയാണ്, എന്നാൽ തനിക്ക് അങ്ങനെയല്ലെന്നാണ് അനീഷ് മറുനാടനോട് പറഞ്ഞത്.

മാട്രിമോണിയൽ സൈറ്റിൽ പരസ്യം ചെയ്തു. ബ്രോക്കർമാരെ കണ്ടു. പക്ഷേ, വിവാഹം മാത്രം നടന്നില്ല. അഞ്ചു വർഷമായി അനീഷിന്റെ ഈ അലയൽ തുടങ്ങിയിട്ട്. ഒടുവിലാണ് തടി മില്ലുടമയായ അനീഷ് രണ്ട് മാസം മുമ്പ് ഫ്‌ളക്‌സ് സ്ഥാപിച്ചത്. 'വധുവിനെ തേടുന്നു. ഡിമാന്റുകളില്ലാത്ത, മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട് സ്നേഹമാണ് വലുതെന്ന ചിന്താഗതിയിൽ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ വധുവിനെ ആവശ്യമുണ്ട്' ഫ്‌ളക്‌സിലെ വാചകങ്ങൾ ഇങ്ങനെയാണ്.

സെപ്റ്റംബർ മൂന്നിന് ഫേസ് ബുക്കിലും വൈകാതെ മില്ലിന് മുമ്പിലും ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. സംഭവമറിഞ്ഞ് നിരവധിപ്പേർ വിളിച്ചെങ്കിലും കോവിഡ് മൂലം എല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. കാണക്കാരിയിൽ കുടുംബപരമായി ലഭിച്ച തടിമില്ല് നടത്തുന്ന അനീഷിന്റെ വിവാഹം വിവിധ കാരണങ്ങൾക്കൊണ്ടാണ് നീണ്ടുപോയത്. അനീഷിന് ഉണ്ടയിരുന്നത് ഒരു സഹോദരിയാണ്. അവരെ വിവാഹം ചെയ്ത് അയച്ചു. പിന്നീട് 30ാം വയസ് മുതലാണ് വിവാഹത്തിന് പരിശ്രമിച്ചത്. എന്നാൽ ഒന്നും ഒത്തുവന്നില്ല. പലകാരണങ്ങൾ കൊണ്ട് നീണ്ടു പോകുകയായിരുന്നു എന്നാണ് അനീഷ് പറയുന്നത്.

'' മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകിയപ്പോഴാണ് മിക്കവർക്കും ആവശ്യം ഗവൺമെന്റ് ജോലിക്കാരെയാണ്. പത്രങ്ങളിലെ പരസ്യം കണ്ട് വധുവിനെ തേടി വിളിച്ചപ്പോഴും ഇതേ ആവശ്യം തന്നെ തടസ്സമായി മാറി. ചിലരെ വിളിച്ചപ്പോൾ അത് ബ്രോക്കർമാരുടെ നമ്പറുകൾ ആയിരുന്നു. ഞാൻ വിളിക്കുമ്പോൾ പലപ്പോഴും ലഭിച്ച മറുപടി കുട്ടിയുടെ വിവാഹം കഴിഞ്ഞു പോയി എന്നായിരുന്നു. എനിക്കാവാശ്യം നല്ല ഒരു പെൺകുട്ടിയെയാണ്. - അനീഷ് പറയുന്നു.

തന്റെ അനുഭവം ഒരു ശരാശരി സാധാരണക്കാരന്റേത് ആണെന്നാണ് അനീഷ് പറയുന്നത്. സോഷ്യൽ മീഡിയകളിൽ അനീഷിന്റെ വിവാഹപ്പരസ്യം ഹിറ്റായതോടെ വിദേശത്ത് നിന്ന് പല ആലോചനകളും വന്നെങ്കിലും കോവിഡ് മൂലം അതും തടസ്സമായി. പലരും ഫ്‌ളക്‌സ് കണ്ട് തമാശക്കായാണ് വിളിക്കുന്നത്. ഇത് തമാശ ആക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. പലരും ചോദിക്കാറുണ്ട് ആരെയെങ്കിലും പ്രേമിച്ചു കൂടാരുന്നോ എന്ന്. എന്നാൽ, പലപ്പോഴും പല കാരണങ്ങൾ കൊണ്ടും തനിക്ക് അതിന് സാധിച്ചില്ല. ഗ്ലാമറും അതുപോലെ സാഹചര്യവും കുറവായിരുന്നു- അനീഷ് പറയുന്നു.

തടസമായിരിക്കുകയാണ്. മനസിനിണങ്ങിയ ആലോചന വന്നാൽ മുന്നോട്ട് പോകാനാണ് തീരുമാനം. പ്രായമായ മാതാപിതാക്കളും ഒരു ചേട്ടനും സഹോദരിയുമാണ് അനീഷിനുള്ളത്. സാമ്പത്തിക സ്ഥിതി മെച്ചമായപ്പോൾ കൂടിയാണ് വിവാഹം കഴിക്കാൻ ഇപ്പോൾ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഫ്‌ളക്‌സ് വെറുേേതയാകില്ലെന്നാണ് ഈ 35കാരന്റെ പ്രതീക്ഷ.