മുംബൈ: മദ്യലഹരിയിലെ പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ സീരിയൽ നടൻ പ്രചീൻ ചൗഹാൻ അറസ്റ്റിൽ. കസൗടീ സിന്ദഗീ കേ എന്ന സീരിയലിലെ സുബ്രതോ ബസു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ്. മലാഡ് ഈസ്റ്റ് സ്വദേശിനിയായ 22കാരിയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റു ചെയ്തത്.

പരാതിയുമായി പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് കുരർ പൊലീസ് സ്റ്റേഷൻ എസ്ഐ പ്രകാശ് വേലെ പറഞ്ഞു. മദ്യലഹരിയിൽ തന്റെ ശരീരത്തിൽ കയറിപ്പിടിച്ചു എന്നാണ് പ്രചീന് എതിരെയുള്ള യുവതിയുടെ പരാതി. ഇയാളെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രചീനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

നിരവധി ടിവി സീരിയലിൽ അഭിനയിച്ചിട്ടുള്ള നടനാണ് പ്രചീൻ ചൗഹാൻ. ക്യൂൻ ഹോത ഹേ പ്രാർ, ക്യാ ഹഡ്സാ ക്യാ ഹഖീഖത്, സിന്ദൂർ തേരെ നാം കാ, യേ ഹേ ആഷിഖി തുടങ്ങിയവയാണ് പ്രചീൻ അഭിനയിച്ച സീരിയലുകൾ.