കൊച്ചി: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം രാഹുൽ രവി വിവാഹിതനായി. ലക്ഷ്മി എസ് നായർ ആണ് വധു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽവച്ചായിരുന്നു ചടങ്ങുകൾ.കുറച്ചു നാളായി പ്രണയത്തിലായിരുന്നു.നേരത്തെ വിവാഹവിശേഷം പങ്കുവച്ച് രാഹുൽ ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയിരുന്നു. വിവാഹ ജീവിതത്തിന് പ്രേക്ഷകരുടെ പ്രാർത്ഥനയും അനുഗ്രഹവും അഭ്യർത്ഥിക്കു കയും ചെയ്തു.

ഡിസംബർ 15ന് ലക്ഷ്മിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് രാഹുൽ വിവാഹക്കാര്യം വെളിപ്പെ ടുത്തുന്നത്. ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയതും ജീവിതം തിളക്കമുള്ളതാക്കിയതിന് നന്ദി പറഞ്ഞുമുള്ള ഹൃദ്യമായ ഒരു കുറിപ്പും അതോടൊപ്പം പങ്കുവച്ചിരുന്നു.ലക്ഷ്മി എംബിഎ പൂർത്തി യാക്കിയിട്ടുണ്ട്. വിവാഹശേഷം ചെന്നൈയിലേക്ക് താമസം മാറാനാണ് തീരുമാനമെന്നും രാഹുൽ രവി മാധ്യമങ്ങളോട് പറഞ്ഞു.

മഴവിൽ മനോരമയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് രാഹുൽ രവി കുടുംബപ്രേക്ഷ കരുടെ പ്രിയതാരമായി മാറുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. മോഡലി ങ് രംഗത്തുനിന്ന് അഭിയരംഗത്തേക്ക് എത്തിയ താരം അവതാരകനായും തിളങ്ങി.