ന്യൂഡൽഹി: വാട്സ്ആപ്പിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി സൈബർ സെക്യൂരിറ്റി ഏജൻസിയായ സിഇആർടി. ആൻഡ്രോയിഡ് വെർഷൻ 2.21.4.18ലും ഐഒഎസ് വെർഷൻ 2.21.32ലുമാണ് പ്രശ്നങ്ങൾ കണ്ടെത്തിയതെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി.) വ്യക്തമാക്കി.

ഈ സുരക്ഷാ വീഴ്ച ഉപയോഗിച്ച് ഹാക്കർമാർക്ക് വാട്സ്ആപ്പ് സെക്യൂരിറ്റി കോഡുകൾ ഹാക്ക് ചെയ്യാൻ സാധിക്കും. ഇതിലൂടെ വിവരങ്ങൾ ചോർത്തുകയും ചെയ്യുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

കാഷെ കോൺഫിഗറേഷൻ പ്രശ്നങ്ങൾ കാരണമാണ് ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകൾ സംഭവിക്കുന്നതെന്ന് ഏജൻസി വ്യക്തമാക്കുന്നു. വാട്സ്ആപ്പ് ഉപഭോക്താക്കൾ ഉടൻതന്നെ പുതിയ വെർഷനിലേക്ക് അപ്ഡേഷൻ നടത്തണമെന്നും സിഇആർടി നിർദേശിക്കുന്നു.