ന്യൂഡൽഹി: കേരളത്തിൽ കോവിഡ് കുറയാത്തതിന് പിന്നിൽ വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യമെന്ന് പരിശോധനാ ലബോറട്ടറികളുടെ കൂട്ടായ്മയായ 'ഇൻസാകോഗി'ന്റെ വിലയിരുത്തൽ.

എല്ലാ ജില്ലകളിലും പത്ത് ശതമാനത്തിൽ കൂടുതലാണ് രോഗസ്ഥിരീകരണ നിരക്ക്. സംസ്ഥാനത്ത് പ്രബലമായിട്ടുള്ളത് ഡെൽറ്റ വകഭേദമാണെങ്കിലും ആൽഫ, ബീറ്റ, ഗാമ, കപ്പ എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നിലധികം വൈറസുകളുടെ സങ്കലനമാണ് കേരളത്തിൽ കാണുന്നത്. വിവിധ മേഖലകളിൽനിന്ന് സാംപിളുകൾ ശേഖരിച്ചാണ് ജനിതകപഠനം നടത്തിയത്.

ആൽഫ, കപ്പ എന്നിവ മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാൾ കൂടുതലാണ് കേരളത്തിൽ. മൂന്നാഴ്ച മുൻപ് 2,390 സാംപിളുകൾ പരിശോധിച്ചതിൽ 1,482 എണ്ണം ഡെൽറ്റ വകഭേദമായിരുന്നു. 642 ആൽഫ, 197 കപ്പ, 65 ബീറ്റ എന്നീ വകഭേദങ്ങളും കണ്ടെത്തി.

കേസുകൾ ഉയർന്നുനിൽക്കുന്ന മഹാരാഷ്ട്ര, വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും ഡെൽറ്റ തന്നെയാണ് കൂടുതലുള്ളത്