കണ്ണൂർ:വളപട്ടണത്തിനടുത്തെ ' നീരൊഴുക്കുംചാലിൽ ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് പെൺ വാണിഭം. മൂന്ന് പേർക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. ചിറക്കൽ സ്വദേശി പ്രകാശൻ(69), മയ്യിൽ സ്വദേശി മധുസൂദനൻ, പാമ്പുരുത്തി സ്വദേശി നൂറുദ്ദീൻ(30) എന്നിവർക്കെതിരെയാണ് കേസ്.

വളപട്ടണം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ റെയിഡിൽ ക്വാർട്ടേഴ്‌സിൽ വച്ച് മൂന്ന് സ്ത്രീകളെയും നാല് പുരുഷന്മാരെയും പിടികൂടിയിരുന്നു. കൂടുതൽ പേർക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.