കൊല്ലം: കരുനാഗപ്പള്ളി നഗസഭ സുപ്രണ്ടിനെതിരെ ലൈംഗാകാതിക്രമ പരാതിയുമായി ഓഫീസിലെ വനിതാ ജീവനക്കാരി.പരാതിയുടെ അടിസ്ഥാനത്തിൽ സുപ്രണ്ട് മനോജ് കുമാറിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതിയാണ് കരുനാഗപ്പള്ളി നഗരസഭയിലെ വനിതാ ജീവനക്കാരി, സൂപ്രണ്ട് മനോജ്കുമാറിനെതിരെ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയത്.അതേസമയം അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ് മനോജ്.

സുപ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നുന്നത്.നിരന്തരം അശ്ലീല പ്രയോഗം സുപ്രണ്ട് തനിക്കെതിരെ നടത്താറുണ്ടെന്ന് ജീവനക്കാരി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ഇതിന്റെ തുടർച്ചയായണ് ഒരു ദിവസം നഗരസഭയ്ക്കുള്ളിൽ വച്ച് തന്നെ സൂപ്രണ്ട് കയറിപ്പിടിക്കുകയും വിവസ്ത്രയാക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നും യുവതി പരാതിയിൽ പറയുന്നു.നഗരസഭ സെക്രട്ടറി പരാതി ജാഗ്രതാ സമിതിക്ക് കൈമാറി.

പരാതിയുടെ അടിസ്ഥാനത്തിൽ നഗരകാര്യ ഡയറക്ടർ പ്രത്യേക സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി നിയോഗിച്ചു.അന്വേഷണവിധേയമാണ് ഇപ്പോൾ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.നഗരകാര്യ ഡയറക്ടറുടെതാണ് നടപടി.

അതേസമയം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന അറസ്റ്റ് ഒഴിവാക്കാൻ മനോജ് മുൻകൂർ ജാമ്യാപേക്ഷ സർപ്പിച്ചിരിക്കുകയാണ്. ഈ മാസം 21 വരെ മനോജിന്റെ അറസ്റ്റ് തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ മുൻകൂർ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് മനോജ്.