തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിജയത്തിലേക്ക്. ബിജെപി സ്ഥാനാർത്ഥി ശ്രീധരനുമായി ശക്തമായ മത്സരത്തിനൊടുവിലാണ് ഷാഫി വിജയത്തിലേക്ക് നീങ്ങഉന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന താനൂരിലും നിലമ്പൂരിലും സീറ്റ് നിലനിർത്തി എൽ.ഡി.എഫ്. താനൂരിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെയാണ് സിറ്റിങ് എംഎ‍ൽഎയായ വി. അബ്ദുറഹ്മാൻ പരാജയപ്പെടുത്തിയത്. ആയിരത്തിൽ താഴെയാണ് വി. അബ്ദുറഹ്മാന്റെ ഭൂരിപക്ഷം.

നിലമ്പൂരിൽ നിലവിലെ എംഎ‍ൽഎ പി.വി. അൻവർ വിജയം ഉറപ്പിച്ചിരിക്കുകയാണ്. പോസ്റ്റൽ വോട്ടും രണ്ട് ബൂത്തിലെ വോട്ടും എണ്ണാനിരിക്കെ 3098 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞദിവസം അന്തരിച്ച വി.വി. പ്രകാശായിരുന്നു ഇവിടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി. പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർത്ഥി പി.സി.ജോർജിന് തോൽവി. എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 11,404 വോട്ടിനാണ് വിജയിച്ചത്. 15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഇടതുതരംഗം.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തൃത്താലയിൽ തോൽവി സമ്മതിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വിടി ബൽറാം. ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ സർക്കാരിന് ആശംസകൾ എന്നാണ് വിടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്. തൃത്താലയിൽ എൽഡിഎഫിന്റെ എം ബി രാജേഷിന് 2571 വോട്ടുകളുടെ ലീഡാണ് നിലവിൽ.

പാലാ നിയോജക മണ്ഡലത്തിൽ ജോസ് കെ. മാണിയെ പിന്നിലാക്കി മാണി സി. കാപ്പൻ വിജയിച്ചു. കേരള കോൺഗ്രസിന്റെ തട്ടകത്തിലാണ് കെ.എം.മാണിയുടെ മകന് തിരിച്ചടി കിട്ടുന്നത്. പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർത്ഥി പി.സി.ജോർജ് മൂന്നാം സ്ഥാനത്താണ്. ആദ്യഘട്ടത്തിൽ ലീഡു ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഉടുമ്പൻചോലയിൽ മന്ത്രി എം.എം.മണിയുടെ ലീഡ് 20,000 കടന്നു. മട്ടന്നൂരിൽ കെ.കെ.ശൈലജയുടെ ലീഡ് പതിമൂവായിരത്തിലേക്ക് എത്തി.

അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയിൽ മൂന്നു സീറ്റുകളിൽ മാത്രമാണ് മുന്നണിക്ക് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റു സീറ്റുകളിൽ എല്ലാം എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. ത്രികോണ മൽസരം കാഴ്ച വച്ച ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ.വാസവൻ ലീഡ് ചെയ്യുന്നു.

ലീഡ് നില ഇങ്ങനെയാണ്:

കേരളം-140
എൽഡിഎഫ്-95
യുഡിഎഫ്-45
ബിജെപി-0