തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മീർ ഫൗണ്ടേഷൻ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20,000 എൻ 95 മാസ്‌കുകൾ നൽകി. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഷാറൂഖ് ഖാന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

ആസിഡ് ആക്രമണത്തിന്റെ ഇരകൾക്കായി രൂപീകരിച്ച മീർ ഫൗണ്ടേഷൻ കോവിഡ് പ്രതിരോധത്തിലും പ്രവർത്തിച്ചു വരുന്നു. ഷാരൂഖ് ഖാനും മീർ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നന്ദി അറിയിച്ചു.