കോട്ടയം: മലയാളം സിനിമാ തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ (കഥ) പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം, എന്നീ സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ 'കാക്കത്തുരുത്ത്'(2020) എന്ന സിനിമയുടെ സെൻസറിങ് കഴിഞ്ഞിരുന്നു.

കാക്കത്തുരുത്ത് എന്ന തുരുത്തും അവിടത്തെ മനുഷ്യരുടെ ജീവിതവും ദൃശ്യവൽക്കരിക്കുന്ന ചിത്രമായിരുന്നു കാക്കത്തുരുത്ത്. ഫ്രെയിം ടു ഫ്രെയിം ബാനറിൽ മധുസൂദനൻ മാവേലിക്കര നിർമ്മിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകനായ വേണു ബി നായർ ആണ്. ബാക്കി എല്ലാ കഥാപാത്രങ്ങളും കാക്കതുരുത്തിൽ ജീവിക്കുന്നവർ തന്നെയാണ് .

സിനിമയുടെ റിലീസിനായി തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചത്.