കണ്ണൂർ :. താനറിയാതെ തന്റെ പേരിൽ ഇരട്ട വോട്ടു ചേർത്തതായി എ.ഐ.സി.സി ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദ് ആരോപിച്ചു.കണ്ണുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.ഇതിനെതിരെ കണ്ണുർ ടൗൺ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 43 4000 ഇരട്ട വോട്ടുകളുണ്ടെന്ന് കാണിച്ച് ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് നൽകിയ പരാതിയിൽ എന്റെ ഇരട്ട വോട്ടിനെ പറ്റിയും പറഞ്ഞിട്ടുണ്ട്. കണ്ണുർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ 1085, 1092 എന്നീ ക്രമനമ്പറുകളിലാണ് വോട്ടുള്ളത്. ഈ വസ്തു നിലനിൽക്കവെ തനിക്കെതിരെ എം വി ജയരാജൻ ഇരട്ട വോട്ടു ആരോപണം ഉന്നയിച്ചു കൊണ്ട് നടത്തിയ വാർത്താ സമ്മേളനം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജയരാജൻ വ്യക്തമാക്കണം. 2015ൽ നാട്ടിൽ സ്ഥിരമാക്കിയ തനിക്ക് 2020-ൽ ഒരു പ്രവാസി വോട്ടവകാശം അപേക്ഷിക്കേണ്ട കാര്യമില്ല.

ഇങ്ങനൊരു വോട്ട് തന്റെ അറിവിലേക്ക് വരുന്നത് തന്നെ ജയരാജന്റെ വെളിപ്പെടുത്തലിലൂടെയാണ്. അങ്ങനൊരു വോട്ടർ കാർഡുണ്ടെങ്കിൽ അതെങ്ങനെയുണ്ടായിയെന്നും ആര് കൈപ്പറ്റിയെന്നും ആരുടെ കള്ള അപേക്ഷയുടെ അടിസ്ഥാനത്തിലാണെന്നും ബി.എൽ.ഒയെ ആര് സ്വാധീനിച്ച് ചെയ്യിച്ചതാണെന്നും അന്വേഷിച്ച് കണ്ടെത്തണം. 2016ൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ ഞാൻ 2016ൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേർ ചേർക്കാൻ അപേക്ഷ ച്ചി തിന്റെ അടിസ്ഥാനത്ത് എനിക്ക് വോട്ട് അനുവദിക്കുകയും '2016 മുതൽ 2020 ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് ഇരട്ട വോട്ട് സംബന്ധിച്ച് പരാതി കൊടുത്തതിന് ശേഷമാണ് എം.വി ജയരാജൻ വാർത്താ സമ്മേളനം നടത്തിയത്. എന്തുകൊണ്ട് ജയരാജൻ തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുത്തില്ലെന്നും ഷ മാ മുഹമ്മദ് ചോദിച്ചു.പരാതി കൊടുക്കാതിരുന്നാൽ താൻ വോട്ടു ചെയ്യാതിരുന്നാൽ തന്റെ പേരിൽ രണ്ട് കള്ളവോട്ടു ചെയ്യും ഇനി യഥാർത്ഥ വോട്ടു ചെയ്താൽ തനിക്ക് രണ്ട് വോട്ടുണ്ടെന്ന് പറഞ്ഞ് യഥാർത്ഥ വോട്ട് അസാധുവാക്കുമെന്നും ഷമ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.