ന്യൂഡൽഹി: രാജ്യത്ത് എണ്ണ വില റോക്കറ്റ് പോലെ കുതിക്കുമ്പോൾ ട്രോളുമായി ശശി തരൂർ രംഗത്ത്. മുംബൈയിൽ പെട്രോൾ വില 99.94ൽ എത്തിയതോടെയാണ് ശശി തരൂർ ട്രോൾ പോസ്റ്രുമായി രംഗത്തെത്തിയത്. ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിക്കുടമയായ സാക്ഷാൽ ഡോണാൾഡ് ബ്രാഡ്മാന്റെ 99.94നോടാണ് ആളുകൾ പെട്രോൾവിലയെ തരൂർ താരതമ്യം ചെയ്തത്.

നേരത്തേ പെട്രോൾവില നൂറുകടന്നപ്പോൾ സചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറിയോട് ഉപമിച്ചായിരുന്നു ട്രോളുകൾ ഒഴുകിയിരുന്നത്. ജയ്പൂർ അടക്കമുള്ള പല നഗരങ്ങളിലും നിലവിൽ പെട്രോൾ വില സെഞ്ച്വറി പിന്നിട്ടുണ്ട്.

അനുദിനം കുതിച്ചുകൊണ്ടിരിക്കുകയാണ്. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഇന്ധനവില വർധന തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുകയാണ്.