മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ശിവം ദുബെ വിവാഹിതനായി. വെള്ളിയാഴ്ച മുംബൈയിൽ നടന്ന സ്വകാര്യ ചടങ്ങിൽ വച്ചാണ് ദീർഘകാല സുഹൃത്തായിരുന്ന അഞ്ജൂം ഖാന് ദുബെ വരണമാല്യം ചാർത്തിയത്. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു.

വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ വിവാഹിതനായ കാര്യം വ്യക്തമാക്കി കുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്തതിന് പിന്നാലെ താരത്തിന് ആംശസകൾ നേർന്ന് രാജസ്ഥാൻ റോയൽസും രംഗത്തെത്തി.

പ്രണയത്തേക്കാൾ കൂടുതൽ സ്നേഹത്തോടെ ഞങ്ങൾ സ്നേഹിച്ചു... ഇപ്പോൾ, ഇവിടെ ശാശ്വതമായത് ആരംഭിക്കുന്നു. ഇപ്പോൾ വിവാഹിതരായി...- താരം ട്വിറ്ററിൽ കുറിച്ചു.

ചിത്രങ്ങൾ പുറത്തുവന്നതോടെ സഹ താരങ്ങളും ആരാധകരും താരത്തിന് ആശംസയുമായി രംഗത്തെത്തി.

2019 നവംബറിൽ ബംഗ്ലാദേശിനെതിരായ ട്വന്റി 20 മത്സരത്തിലൂടെയാണ് ദുബെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്.

         We loved with a love which was more than love …

28-കാരനായ താരം ഇന്ത്യയ്ക്കായി 13 ട്വന്റി 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് ദുബെ.

2019ലാണ് ശിവം ദുബെ ഇന്ത്യക്കായി അരങ്ങേറിയത്. ഒരു ഏകദിന പോരാട്ടത്തിലും 13 ടി20 മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ചു.

28കാരനായ ദുബെ 2020 ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരെയായിരുന്നു അവസാനമായി ഇന്ത്യക്കായി കളിച്ചത്. മിനി താരലേലത്തിൽ 4.40 കോടി രൂപ മുടക്കിയാണ് കൂറ്റനടിക്കാരനായ ദുബെയെ രാജസ്ഥാൻ സ്വന്തം പാളയത്തിലെത്തിച്ചത്. സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് താരം 145 റൺസ് സ്‌കോർ ചെയ്തിട്ടുണ്ട്.