റിയാദ്:സൗദി അറേബ്യയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കാതെ ജീവനക്കാർ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് റിയാദിലെ ഏതാനും വ്യാപാര സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് റിയാദ് നഗരസഭയാണ് നടപടി സ്വീകരിച്ചത്.

ജീവനക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നടത്തിയ പരിശോധനക്കിടെയാണ് നിയമലംഘനം കണ്ടെത്തിയത്. വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തുന്നതിന്റെയും ജീവനക്കാർ വാക്സിൻ സ്വീകരിക്കാതെ ജോലി ചെയ്യുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങൾ അടപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോ റിയാദ് നഗരസഭ പുറത്തുവിട്ടു