തൊടുപുഴ: വീട്ടമ്മയെ അപമാനിച്ചെന്ന പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ. അറസ്റ്റിൽ. തൊടുപുഴ സബ് ഡിവിഷൻ ചുമതലയുള്ള സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ. ബജിത്ത് ലാലാണ് അറസ്റ്റിലായത്.

തൊടുപുഴ കരിങ്കുന്നത്തായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടമ്മയെ എസ്‌ഐ. അപമാനിച്ചെന്നും കയറിപിടിച്ചെന്നുമായിരുന്നു പരാതി.