ചെന്നൈ: കേരളത്തിൽ സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കാൻ തമിഴ്‌നാട് സർക്കാർ. അതിർത്തി ചെക്ക് പോസ്റ്റുകളിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കും. പരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കും.

കന്യാകുമാരി ജില്ലയിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. കേരളത്തിൽ നിന്ന് എത്തുന്നവരിൽ രോഗലക്ഷണമുള്ളവരെ വിദഗ്ധ പരിശോധന നടത്തും. അതിർത്തി ജില്ലകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ തുറക്കുമെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യം അറിയിച്ചു.