കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ സിക്ക വൈറസ് കേസുകൾ വർധിക്കുന്നു. ഇതിനോടകം പത്ത് പേർക്കാണ് സിക്ക സ്ഥിരീകരിച്ചത്. ഞായറാഴ്ച ആറ് പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നേപ്പാൾ സിങ് പറഞ്ഞു.

ഒക്ടോബർ 25നാണ് കാൺപൂരിൽ ആദ്യമായി സിക്ക സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ കേന്ദ്രസർക്കാർ ഒരു വിദഗ്ധ സംഘത്തെ കാൺപൂരിലേക്ക് അയച്ചിരുന്നു.

പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളിൽനിന്നാണ് പ്രധാനമായും സിക്ക വൈറസ് പകരുന്നത്. നേരിയ പനി, സന്ധിവേദന, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.