2018 മുതൽ സംസ്ഥാനത്തെ എഞ്ചിനീയറിങ്ങ് ആർക്കിടെക്ച്ചർ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത എൻട്രൻസ് മാത്രമെ ഉണ്ടാവുകയുള്ളു.സംസ്ഥാന സർക്കാർ മുന്നോട്ടവച്ച തീരുമാനത്തിന് കേന്ദ്രം അംഗീകാരം നൽകുകയായിരുന്നു. ഇത് സംബന്ധിച്ച മാറ്റങ്ങൾ വരുത്തുന്നതിനായി ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷന് മാനവശേഷി മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒരു വർഷത്തിൽ തന്നെ ഒന്നിലധികം തവണ ഇതിനായുള്ള പരീക്ഷകൾ നടത്താം. ഡൊണേഷനുകൾ തോന്നിയ പോലെ വാങ്ങാൻ മാനേജ്‌മെന്റുകൾക്ക് കഴിയാതെവരും എന്നതാണ് പ്രവേശന പരീക്ഷ ഏകീകരിക്കുന്നതിലെ പ്രധാന നേട്ടം.എന്നാൽ പ്രവേശനത്തിനുള്ള പരീക്ഷ ഏകീകരിക്കു്‌നനതിൽ ഐഐടികളെ ഉൾപ്പെടുത്തില്ല. സ്വന്തം നിലയ്ക്ക് എൻട്രൻസ് പരീക്ഷകൾ നട്താൻ അവർക്ക് അനുമതിയുണ്ട. നീറ്റ് പരീക്ഷ നടത്തുന്നത് പോലെ തന്നെ വിവിധ ഭാഷകളിൽ ഏകീകൃത എൻട്രൻസ് നടത്താനും കേന്ദ്ര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.