തിരുവനന്തപുരം: റെയിൽവേയ്ക്ക് ഇനി ഒറ്റ ഹെൽപ്ലൈൻ നമ്പർ മാത്രം139. റെയിൽവേയുടെ എല്ലാ ഹെൽപ്ലൈൻ നമ്പറുകളും ഏകീകരിച്ചാണ് 139 എന്നാക്കിയത്. പല നമ്പറുകൾ ഉണ്ടായിരുന്നത് ആശയക്കുഴപ്പം ഉണ്ടാക്കിയതിനാലാണ് ഒറ്റ നമ്പറാക്കിയതെന്നും യാത്രക്കാരുടെ സൗകര്യാർഥമാണ് ഇതെന്നും റെയിൽവേ അറിയിച്ചു. എല്ലാ മൊബൈൽ ഫോണിൽ നിന്നും 139 വിളിക്കാം.