റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 386 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,80,958 ആയി. ഇതിൽ 3,71,583 പേർ സുഖം പ്രാപിച്ചു. ​ 245 പേരാണ് ഇന്ന് രോ​ഗമുക്തരായത്. കൊറോണ ബാധിച്ച് ആറ്‌ പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 6545 ആയി.

2830 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 528 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.