കൊച്ചി: കൊച്ചിയിൽ ചേരുന്ന ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിൽ ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രൻ ഇന്നും എത്തിയില്ല. താൻ ഉയർത്തിയ വിഷയങ്ങൾ പരിഹരിക്കാത്തതു കൊണ്ടാണ് ശോഭാ സുരേന്ദ്രൻ യോഗത്തിന് എത്താതിരുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന സൂചന പോലുമില്ലാതെ എന്തി വരണം എന്നാണ് അടുപ്പക്കാരോട് ശോഭാ സുരേന്ദ്രൻ പരഞ്ഞിരിക്കുന്നത്. പാർട്ടിക്കുള്ളിൽ അർഹിക്കുന്ന സ്ഥാനം നൽകാൻ നേതൃത്വം തയാറാകുന്നില്ലെന്ന് കാട്ടി ശോഭാ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിനു കത്തയച്ചിരുന്നു. മുതിർന്ന നേതാവ് ഒ.രാജഗോപാലും എത്തില്ല, ശാരീരികപ്രശ്‌നമാണ് കാരണം.

അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും ശോഭാ സുരേന്ദ്രന്റെ വിഷയം രമ്യമമായി പരിഹരിക്കാൻ കഴിയുമെന്നും കേരളത്തിന്റെ ചുമതലയുള്ള പുതിയ പ്രഭാരി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ വിഷയം രമ്യമായി പരിഹരിക്കാൻ കഴിയും. ശോഭ ചെറുപ്പം മുതൽ പാർട്ടിക്ക് ഒപ്പമുള്ളയാളാണ്. യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി.പി.രാധാകൃഷ്ണൻ പറഞ്ഞു.

അതേസമയം കൊച്ചിയിൽ നടക്കുന്ന ബിജെപിയുടെ നേതൃയോഗത്തിൽ ശോഭാ സുരേന്ദ്രൻ വിഷയം ചർച്ചയാകില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻനും വ്യക്തമാകയി. യോഗത്തിലെ ആകെ അജണ്ട തദ്ദേശതെരഞ്ഞെടുപ്പ് മാത്രമാണെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. പാർട്ടിയിൽ ഒരു തരത്തിലുള്ള ഭിന്നതകളുമില്ലെന്നും അതെല്ലാ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ശോഭാ സുരേന്ദ്രൻ വിഷയം ഇന്നത്തെ ബിജെപി യോഗത്തിൽ ചർച്ചയാകുമോ എന്ന ചോദ്യത്തിന് യോഗത്തിലെ ആകെ അജണ്ട തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണെന്നും മറ്റൊന്നും ചർച്ചയാകില്ലെന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. മാധ്യമങ്ങളുടെ അജണ്ടയിൽ അല്ല സംസ്ഥാന ഭാരവാഹി യോഗം നടക്കുന്നതെന്നും പാർട്ടിയുടെ അജണ്ടയ്ക്ക് അനുസരിച്ചാണ് യോഗമെന്നും സുരേന്ദ്രൻ പറഞ്ഞു.

'അങ്ങനെയാരു വിഷയം ഇല്ല. നിങ്ങൾ ഉണ്ടാക്കുന്ന വിഷയം ചർച്ച ചെയ്യാനല്ലല്ലോ ഞങ്ങൾ ഇരിക്കുന്നത്. എല്ലാ നേതാക്കളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ആരൊക്കെ പങ്കെടുക്കുമെന്ന് യോഗത്തിന് ശേഷം അറിയാം. പാർട്ടിയിൽ ഭിന്നതയെന്നത് മാധ്യമസൃഷ്ടി മാത്രമാണ്', സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ശോഭ. സി.പി രാധാകൃഷ്ണൻ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ നേതൃയോഗമാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ ഉൾപ്പടെ 54 പേരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. ശോഭാ സുരേന്ദ്രനൊപ്പം പാർട്ടി ട്രഷറർ ജെ.ആർ പത്മകുമാറും യോഗത്തിനെത്തില്ല. പാർട്ടി തന്നെ തഴഞ്ഞെന്ന പരാതിയിലാണ് ഇദ്ദേഹവും.

തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നത്. വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രൻ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രൻ പ്രശ്നപരിഹാരത്തിന് ഉടൻ കേന്ദ്ര ഇടപെൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. അതേസമയം കേരളത്തിലെ പാർട്ടിയുടെ പ്രധാനപ്പെട്ട ഒരു വനിതാ നേതാവ് പാർട്ടിയുമായി അകന്ന് നിൽക്കുന്നത് തിരിച്ചടിയാണെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം.