മലപ്പുറം: മലപ്പുറം വേർഷനിൽ സാഹിബായി മാറി തൊപ്പിവെച്ച ചെന്നിത്തലയെ ട്രോളി സോഷ്യൽ മീഡിയ. ഇന്നലെ ഐശ്വര്യകേരളായാത്ര മലപ്പുറം കോട്ടക്കലിലെത്തിയപ്പോഴാണ് സ്വീകരണച്ചടങ്ങിൽവെച്ച് ചെന്നിത്തലയെ തൊപ്പിധരിപ്പിച്ചത്. തുടർന്ന് ഈചിത്രം ചെന്നിത്തല തന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ ചിത്രംകൂടിയാക്കിയപ്പോഴാണ് ട്രോളമാർമാർ കടന്നുവന്നത്. മലപ്പുറത്തുകാരെ കയ്യിലെടുക്കാനുള്ള നീക്കമാണ് തൊപ്പിധരിച്ചതിന് പിന്നിലെന്നാണ് ട്രോളർമാർ പറയുന്നത്.

മലപ്പുറം വേർഷനിൽ തൊപ്പിധരിച്ചു കയ്യടി വാങ്ങാനുള്ള നീക്കമാണ് ട്രോളർമാർ ട്രോളുകളിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. മലപ്പുറത്തെ മുസ്ലിംലീഗ് കോട്ടകളിലെത്തുമ്പോൾ യു.ഡി.എഫ് ജാഥകളുടെ ക്യാപ്റ്റന്മാരെ മുമ്പും സമാനമായ രീതിയിൽ തൊപ്പികൾ ധരിപ്പിക്കാറുണ്ടായിരുന്നു. ജനത്തെ ആകർഷിപ്പിക്കാനും കയ്യിലെടുക്കാനും ആവേശം പകർത്താനുമായാണ് ഇത്തരത്തിൽ നടത്താറുള്ളത്.

'നാലുവോട്ടിനുവേണ്ടിമതേതര കേരളത്തിലെ ഹിന്ദു മുസ്ലിം വിശ്വാസികളുടെ വികാരം ഇളക്കിവിട്ട്.വോട്ടാക്കിമാറ്റാൻവർഗീയപ്രചരണംനടത്തുന്നചെന്നിത്തല.സംഘികളുടെനിലവാരത്തിൽ നിന്നും തരം താഴ്ന്നിരിക്കുന്നു'' 'പൊന്നാനിയിൽ വന്നു തൊപ്പിയിട്ടു'' ''മലപ്പുറം പോയി വന്നപ്പോൾ തൊപ്പി കിട്ടിയല്ലോ പക്ഷേ വോട്ട് നിങ്ങക്ക് കിട്ടൂല്ല കോയാ'' ''അണ്ണാ , അണ്ണനെ കോലം കെട്ടിക്കുകയാണ് യു ഡി എഫ് മേലാളന്മാര്, മണ്ടനായ അങ്ങേയ്ക്ക് ഇത് മനസ്സിലാവുന്നില്ലല്ലോ'' ''കോമാളി.......... സാഹചര്യത്തിനനുസരിച്ച് നിറം മാറുന്നു മലപ്പുറം ജില്ലയിൽ എത്തിയപ്പോൾ തൊപ്പിയിട്ടു'' എന്നിങ്ങനെയാണ് തൊപ്പിധരിച്ച ചെന്നത്തലയുടെ ഫോട്ടോക്കുതാഴെ വരുന്ന കമന്റുകൾ.

അതേ സമയം യു ഡി എഫിന്റെ ശക്തിദുർഗമായ മലപ്പുറം ജില്ലയിലെ രണ്ടുദിവസത്തെ പര്യടനം ഇന്നലെയാണ് സമാപിച്ചത്