ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി പാർട്ടിക്ക് മുന്നിലുള്ള വഴികൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ചെറുത്തുനിൽപ് പോലും കടുത്ത പരീക്ഷണം നേരിടുകയാണെന്നും പാർലമെന്റി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു.

സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിങ്ങൾ എത്രമാത്രം നിരാശനാണെന്ന് എനിക്ക് അറിയാം. അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതുമാണ്. പാർട്ടി പുനരുജ്ജീവനം സമൂഹം പോലും ആവശ്യപ്പെടുന്നുണ്ട്. അത് നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ സമൂഹത്തിനും അത്യന്താപേക്ഷിതമാണ്.

പാർട്ടിയെ ശാക്തീകരിക്കാൻ നിരവധി നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്. സംഘടനയുടെ എല്ലാ തലത്തിലും ഐക്യം പ്രധാനമാണ്. ചിന്തൻ ശിബിർ ഉടൻ ചേരും. അവിടെയാണ് സഹപ്രവർത്തകരുടെയും പാർട്ടി പ്രതിനിധികളുടെയും കൂടുതൽ അഭിപ്രായങ്ങൾ കേൾക്കാൻ കഴിയുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.

കോൺഗ്രസ് അംഗത്വ വിതരണ ക്യാമ്പയിൻ 15 ദിവസം കൂടി നീട്ടിയെന്ന് എ ഐ സി സി നേരത്തെ അറിയിച്ചിരുന്നു. വിവിധ സംസ്ഥാന ഘടകങ്ങളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനം. അംഗത്വ വിതരണം നീട്ടിയ. നടപടി സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എ ഐ സി സി അറിയിച്ചു. കേന്ദ്ര ഇലക്ഷൻ അഥോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും ഇക്കാര്യം കെപി സി സി പ്രസിഡന്റ് കെ സുധാകരൻ എം പിയെ അറിയിച്ചതായും ടി യു രാധാകൃഷ്ണൻ വിവരിച്ചിരുന്നു.