ജപ്പാൻ: ജാപ്പനീസ് ഇലക്ട്രോണിക് ബ്രാന്റായ സോണിയെ അമേരിക്കൻ കമ്പനിയായ മൈക്രോ സോഫ്റ്റ് ഏറ്റെടുക്കുന്നുവെന്ന വാർത്ത ആരെയും അമ്പരപ്പിക്കുന്നതാണ്.സ്പാനിഷ് വെബ്സൈ റ്റായ 'മൈക്രോസോഫ്റ്റേഴ്സ്' ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഇത് പിന്നീട് ഇഎൻ24 എന്ന വെബ്സൈറ്റ് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. മൈക്രോസോ ഫ്റ്റ് കോർപറേഷൻ എതിരാളികളായ സോണി കോർപ്പിനെ 13,000 കോടി ഡോളറിന്റെ ഇടപാ ടിലൂടെ ഏറ്റെടുത്തുവെന്നായിരുന്നു വാർത്ത. സോണി മ്യൂസിക്, സോണിയുടെ ഗെയിമിങ് ഡി വിഷനായ സോണി ഇന്ററാക്റ്റീവ് എന്റർടെയ്ന്മെന്റ് ഉൾപ്പടെ എല്ലാ ഡിവിഷനുകളും മൈ ക്രോസോഫ്റ്റ് ഏറ്റെടുക്കുകയാണെന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.

എന്നാൽ, ഈ വാർത്ത പൂർണമായും തെറ്റാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. മൈക്രോസോഫ്റ്റ് സോണിയെ ഏറ്റെടുത്തിട്ടില്ല.വാർത്ത പുറത്തു വന്നിട്ട് മണിക്കൂറുകളായിട്ടും മൈക്രോസോഫ്റ്റോ സോണിയോ ഇത് സംബന്ധിച്ച പ്രസ്താവനകൾ പുറത്തുവിട്ടിട്ടില്ല. മാത്രവു മല്ല, വിവിധങ്ങളായ ഔദ്യോഗിക നടപടികളിലൂടെ മാത്രമേ ഇത്തരം ഒരു ഇടപാട് സാധ്യമാ വുകയുള്ളൂ.പ്രത്യേകിച്ചും രണ്ട് രാജ്യങ്ങളിലെ കമ്പനികൾ തമ്മിലുള്ള ഇടപാടാവുമ്പോൾ, അതാത് രാജ്യങ്ങളിലെ നിയന്ത്രണാ ധികാര കേന്ദ്രങ്ങളിൽനിന്നുള്ള വിവിധ പരിശോധനകൾ മറികടക്കേണ്ടതുണ്ട്. അത് രഹസ്യമായി നടത്താനും സാധ്യമല്ല. സുതാര്യവും പരസ്യവുമായ ഔദ്യോഗിക നടപടികളിലൂടെ മാത്രമേ കമ്പനികൾക്ക് ഈ ഏറ്റെടുക്കൽ സാധ്യമാവുകയുള്ളൂ.

മാത്രമല്ല മുൻനിര മാധ്യമങ്ങളൊന്നും തന്നെ ഈ സാങ്കേതിക വിദ്യാ, വാണിജ്യരംഗത്തെ ഈ സുപ്രധാനമായ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല. ചില മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചു വെങ്കിലും അത് പിന്നീട് നീക്കം ചെയ്തു.