തിരുവനന്തപുരം; ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി ശൂരനാട് രാജശേഖരൻ.കോവിഡ് മരണ നിരക്കുമായി ബന്ധപ്പെട്ട വിഷയത്തലാണ് വിമർശനം.കോവിഡ് മുക്തരായ ശേഷം ഉണ്ടാകുന്ന മരണങ്ങളെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നാൽ സുപ്രീംകോടതി വിധി പ്രകാരം ലഭിക്കേണ്ടുന്ന നഷ്ടപരിഹാരം എങ്ങിനെ ലഭിക്കുമെന്ന് ശുരനാട് രാജേശേഖരൻ ചോദിക്കുന്നു.അർഹതപ്പെട്ട ആനുകൂല്യ കിട്ടേണ്ടവരെ എങ്ങിനെ ഉപദ്രവിക്കാം എന്ന ഗവേഷണത്തിലാണ് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നും അദ്ദേഹം വിമർശിച്ചു.

നിയമസഭയിൽ പ്രതിപക്ഷ എംഎൽഎയുടെ ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയെ ഉദ്ധരിച്ചാണ് ഇദ്ദേഹത്തിന്റെ വിമർശനം. കോവിഡ് മുക്തരായ ശേഷം നടന്നിട്ടുള്ള മരണങ്ങളുടെ കണക്കുകൾ നോൺ കോവിഡ് മരണങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് 7.6.21 ന് പ്രതിപക്ഷ എംഎ‍ൽഎ മാരുടെ ചോദ്യത്തിന് നൽകിയ മറുപടിയാണിത്. നോൺ കോവിഡ് മരണങ്ങളിൽ ഉൾപ്പെടുത്തിയാൽ ബഹു. സുപ്രീം കോടതി വിധി പ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരം അർഹതപ്പെട്ടവർക്ക് എങ്ങനെ ലഭിക്കും എന്ന് മന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.