ന്യൂഡൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ പടർന്നുപിടിച്ച സാഹചര്യ ത്തിൽ രാജ്യത്ത് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ബ്രിട്ടനിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ ടെസ്റ്റും കോവിഡ് പോസിറ്റീവാകു ന്നവർക്ക് പ്രത്യേക ഐസൊലേഷനും സജ്ജമാക്കാൻ മാർഗനിർദ്ദേശമായി.ഇതിനുപുറമെ വിമാനത്താ വളത്തിലെ ടെസ്റ്റിൽ കോവിഡ് പോസിറ്റീവാകുന്നവരുടെ സഹയാത്രികർക്ക് ഇൻസ്റ്റിറ്റിയൂ ഷണൽ ക്വാറന്റീനും നിർബന്ധമാക്കി. യുകെയിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ ക്കായാണ് ഇപ്പോൾ പ്രത്യേക മാർഗനിർദ്ദേശങ്ങൾ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ) പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ യുകെയിൽ നിന്ന് കഴിഞ്ഞ നാലാഴ്ചക്കിടെ (നവംബർ 25 മുതൽ ഡിസംബർ 23 വരെ) ഇന്ത്യയിലേക്ക് യാത്ര ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതിനാൽ തന്നെ ഇംഗ്ല ണ്ടിൽ നിന്നു വന്ന എല്ലാ യാത്രക്കാരും കഴിഞ്ഞ 14 ദിവസത്തെ അവരുടെ യാത്രാ ചരിത്രം രേഖപ്പെടുത്തേണ്ടതുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിക്കുകയും വേണം. ഇവരെ നിർബന്ധമായും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കും. മാത്രവുമല്ല പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ പ്രത്യേക പരിശോധനയ്ക്കും വിധേയമാക്കും. വകഭേദം സംഭവി ച്ച് വൈറസ് സാമ്പിളാണോ എന്ന മനസ്സിലാക്കുന്നതിനാണത്.പുതിയ വകഭേദം വന്ന വൈറസി ന്റെ സാന്നിധ്യം കണ്ടെത്തുകയാണെങ്കിൽ പ്രത്യേക ഐസൊലേഷൻ വാർഡുകളിൽ ഇവരെ പ്രവേശിപ്പിക്കും.

നിലവിൽ പ്രത്യേക ഐസലേഷനിൽ പാർപ്പിച്ചിട്ടുള്ളവരുടെ സ്രവസാമ്പിളുകൾ ലണ്ടൻ വകഭേദ മാണോ എന്ന് കണ്ടെത്താൻ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്നും നിർദേ ശമുണ്ട്.നന്നായി പടരുന്നതാണ് കോവിഡ് വൈറസിന്റെ പുതിയ വകഭേദമെന്നും അത് ചെറു പ്രായക്കാരെ കൂടുതലായി ബാധിക്കുന്നുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.'17 തരത്തിലുള്ള ജനിതക വ്യതി യാനം സംഭവിച്ച കോവിഡ് വൈറസ് വകഭേദമാണിത്. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ വൈറസി ന്റെ ശക്തി കൂട്ടുകയും ആളുകളിൽ പരസ്പരം പകരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും', മന്ത്രാലയം വ്യക്തമാക്കി.

അതേസമയം പുതിയ മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ച് ചെക്ക് ഇൻ ചെയ്യുന്നതിന് മുമ്പ് തന്നെ യാത്രക്കാർക്ക് എയർലൈനുകൾ വിവരം നൽകണമെന്നും നിർദ്ദേശമുണ്ട്.